ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ നെഞ്ച് തകര്‍ത്ത അതേ മൈക്കല്‍ മെറീനോ വീണ്ടും സ്‌പെയിനിന്റെ രക്ഷകനായി അവതരിച്ചു. ലോസ് ആഞ്ചലസില്‍ നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് 2026 ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ 88-ാം മിനിറ്റിലായിരുന്നു മെറീനോ സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. പരിക്കേറ്റ് പുറത്തുപോയ ഇതിഹാസ ഗോളി തിബോ കോര്‍ട്ടോയ്ക്ക് പകരം ഇറങ്ങിയ ബെല്‍ജിയത്തിന്റെ പകരക്കാരന്‍ ഗോള്‍കീപ്പര്‍ സെനെ ലാമന്‍സിന് പറ്റിയ ഗുരുതരമായ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍ പിറന്നത്. ലാമന്‍സ് തടുത്തകറ്റിയ പന്ത് റീബൗണ്ടിലൂടെ മെറീനോ വലയിലെത്തിക്കുകയായിരുന്നു.
|
ആവേശം നിറഞ്ഞ പോരാട്ടം
നേരത്തെ ഒന്നാം പകുതിയുടെ 30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബെല്‍ജിയം 40-ാം മിനിറ്റില്‍ ഫോര്‍വേഡ് ചാള്‍സ് ഡി കെറ്റെലറെയുടെ മനോഹരമായ ഹെഡ്ഡറിലൂടെ സമനില പിടിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി 649 മിനിറ്റുകള്‍ ഗോള്‍ വഴങ്ങാതെ സ്‌പെയിന്‍ കാത്തുസൂക്ഷിച്ച ലോകറെക്കോര്‍ഡ് കുതിപ്പിനാണ് വിരാമമായത്.
ALSO READ: ബാങ്ക് സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് 7 കോടി രൂപ തട്ടിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍
പെലെയ്ക്കും സാധിക്കാത്ത നേട്ടവുമായി ലമീന്‍ യമാല്‍

ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് സ്‌പെയിനിന്റെ കൗമാര താരം ലമീന്‍ യമാല്‍ ചരിത്രം കുറിച്ചു. ലോസ് ആഞ്ചലസില്‍ ബെല്‍ജിയത്തിനെതിരെ നടന്ന ഫിഫ ലോകകപ്പ് 2026-ന്റെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില്‍ തന്റെ ആറാമത്തെ മത്സരം കളിക്കുന്ന യമാല്‍, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 18 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളപ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ സ്വന്തം പേരിലാക്കിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരെ ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായും യമാല്‍ മാറിയിരുന്നു. 1958-ല്‍ റെക്കോര്‍ഡിട്ട ബ്രസീല്‍ ഇതിഹാസം പെലെ മാത്രമാണ് ഇക്കാര്യത്തില്‍ ഇനി യമാലിന് മുന്നിലുള്ളത്.
Spain Set Up FIFA World Cup Semi-Final With France After Late Win Against Belgium




