01
Oct 2024
Wed
01 Oct 2024 Wed
Special counters at Kochi and Kannur for receiving Hajj documents

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് (Hajj 2025) തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കണ്ണൂരില്‍ ഒക്ടോബര്‍ 20ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും രേഖകള്‍ സ്വീകരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യനല്‍ ഓഫീസിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സ്വീകരിക്കും.
രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഒക്ടോബര്‍ 23.

 

23നകം രേഖകള്‍ സമര്‍പ്പിക്കണം
ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ അഡ്വാന്‍സ് തുകയും, പ്രോസസിംഗ് ചാര്‍ജ്ജും ഉള്‍പ്പെടെ ആദ്യ ഗഡു തുകയായി ഒരാള്‍ക്ക് 1,30,300 രൂപ വീതം 2024 ഒക്ടോബര്‍ 23നകംഅടക്കേണ്ടതാണ്. ഇത് ഓണ്‍ലൈനായോ നേരിട്ടും അടക്കാം. ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്നും ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേഇന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും ഹജ്ജ കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയായ 1,30,300രൂപ അടവാക്കിയ പേഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും ഒപ്പിടണം), പാസ്‌പോര്‍ട്ട് ഡിക്ലറേഷന്‍ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെയും, അവസാന പേജിന്റെയും കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്‌പോര്‍ട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കില്‍ മാത്രം), കവര്‍ ലീഡറിന്റെ ക്യാന്‍സല്‍ ചെയ്ത പാസ് ബുക്ക്/ചെക്ക് ലീഫ് കോപ്പി എന്നിവ ഒക്ടോബര്‍ 23നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണല്‍ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതുമാണ്.

ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതില്ല. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് പി്ന്നീട് അറിയിക്കുന്നതാണ്.

ഹജ്ജ് 2025: കേരളത്തില്‍നിന്ന് 14,590 പേര്‍; അവസരം കിട്ടിയവര്‍ ചെയ്യേണ്ടത് ഇങ്ങിനെ

സശംയങ്ങള്‍ക്ക് ആരെ ബന്ധപ്പെടണം

കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായോ, മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്. ഹജ്ജിന് അവസരം ലഭിച്ചവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും കൃത്യമായി ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. കൃത്യമായ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിക്കാവുന്നതുമാണ്. ഹജ്ജ് കമ്മിറ്റി ഓഫീസ്:
ഫോണ്‍: 0483 2710 717, 04832717572.

ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുടെ വാട്‌സ്ആപ്പ് നമ്പറുകള്‍:

1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856

2 കൊല്ലം നിസാമുദ്ധീന്‍ ഇ 9496 466 649

3 പത്തനംതിട്ട നാസര്‍ എം 9495 661 510

4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038

5 കോട്ടയം ശിഹാബ് പി.എ 9447 548 580

6 ഇടുക്കി അബ്ദുല്‍ സലാം സി.എ 9961 013 690

7 എറണാകുളം കുഞ്ഞുമുഹമ്മദ് ഇ.കെ 9048 071 116

8 തൃശ്ശൂര്‍ Dr. സുനില്‍ ഫഹദ് 94471 36313

9 പാലക്കാട് ജാഫര്‍ കെ.പി 9400 815 202

10 മലപ്പുറം മുഹമ്മദ് റഊഫ് യു. + 9656 206178, 9446 631366, 9846 738 287

11 കോഴിക്കോട് നൗഫല്‍ മങ്ങാട് 8606 586 268, 9388 144843

12 വയനാട് ജമാലുദ്ധീന്‍ കെ 9961 083 361

13 കണ്ണൂര്‍ നിസാര്‍ എം.ടി 8281 586 137

14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276

കൂടുതല്‍ ഹാജിമാര്‍ തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലയിലെ മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുടെ പേരും ഫോണ്‍ നമ്പറും:

(1) ഏറനാട് മുഹമ്മദ് റാഫി 9744673639, 9446629077.

(2) കൊണ്ടോട്ടി നജീബ് കെ പി 9895339169, 9495201926.

(3) കോട്ടക്കല്‍ അമാനുല്ല കെ ടി 8301094914

(4) മലപ്പുറം അബൂബക്കര്‍ എ എം 9496365097,8547506713

(5) മഞ്ചേരി അബൂബക്കര്‍ KC – 9446157504.

(6) മങ്കട നൂറുദ്ധീന്‍ എം 9496361801 9496361801

(7) നിലമ്പൂര്‍ അബ്ദുല്‍ ഹകീം .ഇ 9400664747

(8) പെരിന്തല്‍മണ്ണ മുഹമ്മദലി പി 9656206178

(9) പൊന്നാനി അലി മുഹമ്മദ് കെ. എം 9072724700

(10) താനൂര്‍ അബ്ദുല്‍ ലത്തീഫ് .കെ 9446022514

(11) തവനൂര്‍ മുഹമ്മദ് നസീര്‍ 9946088203

(12) തിരൂരങ്ങാടി മുഹമ്മദ് ബഷീര്‍ ടി 9995741414

(13) തിരൂര്‍ സലാഹുദ്ദീന്‍ T 8907427908

(14) വള്ളിക്കുന്ന് യൂനുസ് .സി പി 9400579787

(15) വേങ്ങര പി പി എം മുസ്തഫ 9446631366

(16) വണ്ടൂര്‍ മുഹമ്മദ് ( മാനു ഹാജി ) – 9446242873.

 

കോഴിക്കോട് ജില്ലയിലെ മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുടെ പേരും ഫോണ്‍ നമ്പറും:

(1) ബേപ്പൂര്‍ : പി. വി. ഷാഹുല്‍ ഹമീദ് 9447539585

(2) കോഴിക്കോട് നോര്‍ത്ത് & സൗത്ത് : ടി അബ്ദുല്‍ സലീം 9847144843

(3) എലത്തൂര്‍ : ഇബ്രാഹീം മാസ്റ്റര്‍ 9961848082 .

(4) കുന്നമംഗലം : കബീര്‍ ടി പി 9846065776.

(5) കൊടുവള്ളി : സൈതലവി എന്‍ പി – 9495858962.

(6) തിരുവമ്പാടി : അബു ഹാജി മയൂരി 9495636426.

(7) ബാലുശ്ശേരി : ഇ. അഹമ്മദ് മാസ്റ്റര്‍ 9495050706

(8) കൊയിലാണ്ടി : നൗഫല്‍ പി സി 9447274882

(9) പേരാമ്പ്ര : ഇബ്രാഹീം കുട്ടി – 8606128142.

(10) കുറ്റ്യാടി : മുഹമ്മദലി എന്‍. 9020710010.

(11) നാദാപുരം :കെ. സി. മുഹമ്മദലി മാസ്റ്റര്‍ 8547580616

(12) വടകര ഹാഷിം സി എഛ് 9745903090.

Special counters at Kochi and Kannur for receiving Hajj documents