26
Mar 2024
Sun
26 Mar 2024 Sun

കണ്ണൂര്‍: കാസരകോട്ട് റിയാസ് മൗലവിയെ RSS പ്രവര്ത്തകര് കഴുത്തറുത്ത് കൊന്ന കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാനാണ് നീക്കം. തുടര്‍നടപടികള്‍ക്ക് എജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിചാരണക്കോടതി വിധിയില്‍ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവാരമില്ലാത്ത അന്വേഷണമാണ് നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ പൊലീസിനും പ്രോസിക്യൂഷനും എതിരായ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം മുഖ്യ ആയുധമായി എടുത്തുകാട്ടിയ സാഹചര്യത്തിൽ അണ് സർക്കാരിൻ്റെ പൊടുന്നനെയുള്ള നീക്കം.

അതേസമയം റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.