22
Jan 2023
Sun
22 Jan 2023 Sun

അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്നുരാത്രി പത്തിന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോവുന്ന മൃതദേഹം മലപ്പുറം കാട്ടിലങ്ങാടി ജുമാമസ്ജിദിലാണ് ഖബറടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരൂര്‍ ആതവനാട് ചേനാടന്‍ സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മിന്‍ഹാജ്(19)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വളാഞ്ചേരി റീജ്യനല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബ്സ്സാണ് അപകടത്തില്‍ പെട്ടത്.

കുത്തനെ ഇറക്കവും വളവുകളുമുള്ള റോഡില്‍ ബസ്സിന്റെ നിയന്ത്രണം നഷ്ടമായി കൊക്കയില്‍ പതിക്കുകയായിരുന്നു.അപകടത്തില്‍പെട്ട ബസ്സിന്റെ അടിയില്‍ നിന്ന് മിന്‍ഹാജിന്റെ മൃതദേഹം കണ്ടെത്തിയത്. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊടൈക്കനാല്‍ സന്ദര്‍ശിച്ച ശേഷം ഇടുക്കി ജില്ലയിലെത്തിയ സംഘം രാമക്കല്‍മേട് കണ്ട് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. സുബൈദ, സുഹൈല്‍ എന്നിവരാണ് മിന്‍ഹാജിന്റെ സഹോദരങ്ങള്‍.