12
Jul 2023
Wed
12 Jul 2023 Wed

ബംഗളൂരു: ഇന്നലെ ബംഗളൂരുവില്‍ നടന്ന സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെതിരെ ഇന്ത്യ അടിച്ചത് ടീം വര്‍ക്കിന്റെ ഫലമായുള്ള രാജ്യാന്തര നിലവാരമുള്ള ഗോള്‍. ഇന്ത്യ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയായിരുന്നു 38ാം മിനുറ്റില്‍ ലാലിയന്‍സുവാല ചാങ്‌തേയിലൂടെ ഗോള്‍ പിറന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് ബോക്‌സിന് മുന്നില്‍ ഉയര്‍ന്നുവന്ന പന്ത് കൈയിലാക്കിയ മലയാളി താരം ആശിഖ് കുരുണിയന്‍ ആണ് ഗോളിന് വഴിതുറന്നത്. രണ്ട് എതിര്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത ആശിഖ്, പന്ത് നായകന്‍ ഛെത്രിക്ക് കൊടുത്തു. ഒരു വണ്‍ ടച്ചിലൂടെ പന്ത് അഡ്വാന്‍സായി കുതിച്ച സഹലിന്. ഗോളിയെ കബളിപ്പിച്ച് സഹല്‍ നല്ല ഒന്നാന്തരം ക്രോസ്. സ്ലൈഡ് ചെയ്‌തെത്തിയ ചാങ്‌തോ അത് മികച്ച രീതിയില്‍ വലക്കുള്ളിലാക്കുകയും ചെയ്തു. ടീം വര്‍ക്കില്‍ പിറന്ന ഈ ഗോളിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, 14ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. കളി നിലവില്‍ 90 മിനിട്ടും കഴിഞ്ഞ് അധിക സമയം കളിച്ചുകൊണ്ടിരിക്കുകയാണ്. 4231 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. 433 ഫോര്‍മേഷനിലാണ് റൂയി ബെന്റോയുടെ കുവൈറ്റ് കളത്തിലിറങ്ങിയത്.

14ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് കുവൈത്ത് മുന്നിലെത്തിയത്. ചാങ്‌തോയുടെ ഗോളോടെ മത്സരം 1-1 എന്ന നിലയില്‍ ആയി. പിന്നീട് നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിയാതിരുന്നതിനാലാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.

ഇഗോര്‍ സ്റ്റിമാക് 4- 2- 3- 1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏക സ്‌െ്രെടക്കറായി എത്തിയപ്പോള്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. ചാംങ്‌തേ, ജീക്‌സണ്‍ സിങ്, അനിരുഥ് ഥാപ്പ, ആകാശ് മിശ്ര, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, നിഖില്‍ പൂജാരി, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍. അതേസമയം 4- 3- 3 ഫോര്‍മേഷനിലാണ് റൂയി ബെന്റോയുടെ കുവൈത്ത് മൈതാനത്തെത്തിയത്.

WATCH | Ashique, Chettri, Chhangte & Sahal produce a goal to remember for ages in final against Kuwait

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക