15
May 2024
Tue
15 May 2024 Tue

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്. സാങ്കേതിക തകരാര്‍ കാരണമാണ് ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിക്ഷേപണത്തിന്റെ പുതിയ തീയതി അറിയിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോയിങ്ങിന്റെ പുതിയ സ്‌പേസ് എയര്‍ക്രാഫ്റ്റായ സ്റ്റാര്‍ലൈനര്‍ ഇന്ന് രാവിലെ 8.04നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഓക്‌സിജന്‍ റിലീവ് വാല്‍വിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. വിക്ഷേപണം മാറ്റിവെച്ചതോടെ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് ഇന്ന് യാത്ര ചെയ്യാനിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രക്ക് മുമ്പ് പറഞ്ഞിരുന്നു.

ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.

കുതിക്കുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്. സാങ്കേതിക തകരാര്‍ കാരണമാണ് ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിക്ഷേപണത്തിന്റെ പുതിയ തീയതി അറിയിച്ചിട്ടില്ല.

ബോയിങ്ങിന്റെ പുതിയ സ്‌പേസ് എയര്‍ക്രാഫ്റ്റായ സ്റ്റാര്‍ലൈനര്‍ ഇന്ന് രാവിലെ 8.04നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഓക്‌സിജന്‍ റിലീവ് വാല്‍വിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. വിക്ഷേപണം മാറ്റിവെച്ചതോടെ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് ഇന്ന് യാത്ര ചെയ്യാനിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രക്ക് മുമ്പ് പറഞ്ഞിരുന്നു.

ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.

Sunita Williams’ 3rd Mission To Space Called Off Hours Before Liftoff