ന്യൂഡല്‍ഹി: ഒരാളെ പാകിസ്താനി എന്നു വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിയമങ്ങളുടെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. (Supreme Court says calling someone a Pakistani is not an offense that hurts religious sentiments ) ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിരീക്ഷണം.
|
ജാര്‍ഖണ്ഡിലെ ഒരു ഉറുദു വിവര്‍ത്തകനും ആക്ടിംഗ് ക്ലാര്‍ക്കുമായ എം ഡി ഷമീം ഉദ്ദീന്റെ പരാതിയിലാണ് വിധി. വിവരാവകാശ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് പരാതിക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹരി നന്ദന്‍ സിംഗിനെ സമീപിച്ചത്. സന്ദര്‍ശന സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മതം പരാമര്‍ശിച്ചുകൊണ്ട് അധിക്ഷേപിച്ചു എന്നാണ് പരാതി. ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തിയതായും പരാതിയില്‍ പറയുന്നു.
ALSO READ: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന് 29കാരന്‍ ജീവനൊടുക്കി
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 298 (മതവികാരം വ്രണപ്പെടുത്തല്‍), 504 (സമാധാന ലംഘനം നടത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനം), 353 (പൊതുപ്രവര്‍ത്തകനെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്.
ഹരി നന്ദന്‍ സിംഗ് പരാതിക്കാരനെ ‘മിയാന്‍-ടിയാന്‍’ എന്നും ‘പാകിസ്താനി’ എന്നും അഭിസംബോധന ചെയ്തത് മോശമായ കാര്യമാണ്. എന്നിരുന്നാലും അത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിലയിലുള്ള ക്രിമിനല്‍ കുറ്റത്തിന് തുല്യമല്ലെന്നായിരുന്നു കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം.
മവികാരം വ്രണപ്പെടുത്തുന്ന കുറ്റം ശരിവച്ച ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ഒരു പ്രവൃത്തിയും പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.


