ബംഗളുരുവിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി വിശേഷിപ്പിച്ച സംഭവത്തില്‍ റിപോര്‍ട്ട് തേടി സുപ്രിംകോടതി. ജസ്റ്റിസ് വേദവ്യാസചാര്‍ സൃഷ്ണാനന്ദയാണ് വീട്ടുടമയും വാടകക്കാരനുമായുള്ള കേസ് പരിഗണിക്കുന്നതിനിടെ മുസ് ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിളിച്ചത്.
|
ജഡ്ജിയുടെ പരാമര്‍ശത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സുപ്രിംകോടതി വിഷയത്തില്‍ റിപോര്‍ട്ട് തേടിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തലവനായ ബെഞ്ചാണ് കര്‍ണാടക ഹൈക്കോടതിയോട് വിശദീകരണം തേടിയിരിക്കുന്നത്. രണ്ടുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന മര്യാദയുമായി യോജിക്കേണ്ടതാവണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
പാകിസ്താന്‍ പരാമര്‍ശത്തിനു പുറമേ കോടതി നടപടികള്‍ക്കിടെ ജഡ്ജി അഭിഭാഷകയോട് മോശമായി സംസാരിച്ചതും വിവാദമായിട്ടുണ്ട്. നിങ്ങള്‍ക്ക്
എതിര്‍കക്ഷിയെക്കുറിച്ച് നന്നായി അറിയാമെന്നു നോന്നുന്നു. അവരുടെ അടിവസ്ത്രത്തിന്റെ നിറം വരെ പറയാന്‍ നിങ്ങള്‍ക്ക് ആകുമെന്നുമായിരുന്നു ജഡ്ജി അഭിഭാഷകയോട് പറഞ്ഞത്.
ALSO READ: വിഎച്ച്പി സംഘടിപ്പിച്ച രഹസ്യ യോഗത്തില്‍ സര്‍വീസിലുള്ള ജഡ്ജിമാരും; ചിത്രം പുറത്തുവന്നത് അബദ്ധത്തില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





