20
Jul 2025
Fri
20 Jul 2025 Fri
Nimisha Priya

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. (Supreme Court to consider petition seeking to send Kanthapuram’s grandson and others to negotiate for Nimishapriya’s release today) ജസ്റ്റിസ് വിക്രംനാഥിന്റെ മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദര്‍ശിക്കുന്ന ഉദ്യോഗസ്ഥരും ആകണമെന്നാണ് നിര്‍ദേശം.

ALSO READ: വീടിന് പുറത്ത് പോയ അമ്മ മകളുടെ നിലവിളി കേട്ട് ഓടിയെത്തി; കണ്ടത് നാല് സഹപാഠികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുന്നത്

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മകന്‍ ഹാമിദ്, അഡ്വ. ഡോ ഹുസൈന്‍ സഖാഫി എന്നിവരൊണ് മര്‍ക്കസ് പ്രതിനിധികളായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഡ്വ സുഭാഷ് ചന്ദ്രന്‍ കെ ആര്‍ (സുപ്രീം കോടതി അഭിഭാഷകന്‍, കൗണ്‍സില്‍ നിയമോപദേഷ്ടാവ് ), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗണ്‍സില്‍ ട്രഷറര്‍ ) കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു പ്രതിനിധികള്‍ എന്നിവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക