15
Jun 2024
Wed
15 Jun 2024 Wed
tata motors to hike price of its commercial vehicles

വാണിജ്യ വാഹനങ്ങളുടെ വില കൂട്ടുമെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2024 ജൂലൈ ഒന്നു മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക. വിലയില്‍ രണ്ടു ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളുടെയും മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസൃതമായിരിക്കും വില വര്‍ധനവെന്നും കമ്പനി അറിയിച്ചു.(Tata Motors to hike price of its commercial vehicles)

whatsapp വാണിജ്യ വാഹനങ്ങളുടെ വില കൂട്ടാന്‍ ടാറ്റ മോട്ടോഴ്‌സ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ടാറ്റ വാഹനങ്ങള്‍ക്ക് വില കൂട്ടുന്നത്. മാര്‍ച്ചില്‍ രണ്ട് ശതമാനം വിലവര്‍ധനവാണ് കമ്പനി വരുത്തിയിരുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലകയറ്റമാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയതെന്നും ടാറ്റ അറിയിച്ചു. രാജ്യത്തെ ബൃഹത്തായ ലോറി, ബസ് നിര്‍മാതാക്കളാണ് ടാറ്റ.

2029-30 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രി വാഹന വിഭാഗത്തിലേക്ക് 16000 മുതല്‍ 18000 കോടി രൂപ വരെ നിക്ഷേപമിറക്കുമെന്ന് ഈ മാസമാദ്യം ടാറ്റ അറിയിച്ചിരുന്നു. നിലവില്‍ നാല് ഇലക്ട്രിക് കാര്‍ മോഡലുകളാണ് കമ്പനിക്കുള്ളത്. 2026ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വിപണിയിലിറക്കാനാണ് ടാറ്റയുടെ ആലോചന.

\