ഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ക്യാമ്പസില്‍ ദീപാവലി ആഘോഷത്തിനിടെയാണ് സംഭവം.(Tension after ‘Jai Shri Ram’ slogans during ABVP event in JMI campus)
|
എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കലാ മഞ്ച് ആണ് ആഘോഷം സംഘടിപ്പിച്ചത്. പരിപാടിക്കിടെ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ നേരെ തിരിഞ്ഞ് ജയ ശ്രീറാം വിളച്ചതിനെ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.
വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് ഇടപെട്ടു. ലാത്തിച്ചാര്‍ജ് നടത്തിയാണ് വിദ്യാര്‍ത്ഥികളെ പിരിച്ചു വിട്ടത്.
ALSO READ: ഒടുവില്‍ വയനാട്ടില്‍ പച്ചക്കൊടി പാറി; പ്രിയങ്കയുടെ റോഡ് ഷോയില്‍ ആവേശത്തോടെ ലീഗ് പ്രവര്‍ത്തകര്‍
സംഘപരിവാര പ്രവര്‍ത്തകര്‍ ക്യാമ്പസിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എന്‍എസ്‌യുഐ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. ഇത്തരത്തിലൊരു പരിപാടിക്ക് അനുമതി നല്‍കിയ യൂനിവേഴ്‌സിറ്റി അധികൃതരുടെ നടപടിയെ സംഘടനകള്‍ അപലപിച്ചു.
ജ്യോതിര്‍മയ 2024 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ക്യാമ്പസിന് പുറത്തു നിന്നുള്ള ആര്‍എസ്എസ്, എബിവിപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ ഉന്തും തള്ളും നടത്തിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ മാത്രമാണ് പോലീസ് ലാത്തി വീശിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുറത്തു നിന്നെത്തി ക്യാമ്പസില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടിയുണ്ടായില്ല.
ആഘോഷങ്ങളുടെ മറവില്‍ പുറത്തു നിന്നുള്ള പ്രാദേശിക ഗുണ്ടകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ക്യാമ്പസില്‍ വര്‍ഗീയ മുദ്രാവാക്യം മുഴക്കുകയും മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കു നേരെ മോശമായി പെരുമാറുകയും ചെയ്തതായി എസ്എഫ്‌ഐ ആരോപിച്ചു. ഇതിനെ ചില വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തപ്പോള്‍ അവരെ അക്രമിക്കാന്‍ മുതിരുകയായിരുന്നു.
ക്യാമ്പസില്‍ തങ്ങള്‍ സംഘടിപ്പിക്കുന്ന സമാധാനപരമായ പരിപാടികള്‍ തടയാറുള്ള യൂനിവേഴ്‌സിറ്റി അധികൃതര്‍ ആര്‍എസ്എസ് ഗുണ്ടകളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ബാസില്‍ ആരോപിച്ചു.
ALSO WATCH





