27
May 2025
Thu
27 May 2025 Thu
delhi terror attack plot

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തതായി രഹസ്യാന്വേഷണ വിഭാഗം. (Terror attack plot in Delhi: Two arrested) രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് ഉണ്ടായത്. ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഈ സംഘം ശേഖരിച്ചിരുന്നു.

ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് വിവരം. യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് കരുതുന്നത്.

ALSO READ: അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായി; പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍

ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്ഐ നിയോഗിച്ച അന്‍സാറുല്‍ മിയ അന്‍സാരി എന്ന ചാരന്‍ ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹിയിലെത്തും എന്നായിരുന്നു വിവരം. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ലഭിക്കാനും മറ്റ് നീക്കങ്ങള്‍ നടത്താനും രഹസ്യാന്വേഷണ വിഭാഗം ഫെബ്രുവരി വരെ കാത്തിരുന്നു. ഫെബ്രുവരി 15ന് ഇയാള്‍ ഡല്‍ഹിയിലെത്തുകയും വിവരങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലാകുകയായിരുന്നു. ഒരാള്‍ കൂടി നിലവില്‍ പിടിയിലായതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്.

പാക് ചാരന്മാര്‍ക്കെതിരെ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷനായിരുന്നു ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ പിന്നീട് പ്രതികരിച്ചിരുന്നു. പാകിസ്താന്‍ പിന്തുണയുള്ള ഭീകരസംഘടനകളുടെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പഞ്ചാബില്‍ ബാബര്‍ ഖല്‍സ ഇന്റര്‍നേഷന്‍ എന്ന സംഘടനയുടെ ആക്രമണം ഉണ്ടായതിന് ശേഷം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു അന്‍സാരിയുടെ അറസ്റ്റ് ഉണ്ടായത്.