കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; മഹാരാഷ്ട്രയിലെ മുതിര്‍ന്ന BJP നേതാവിന്റെ മകന്‍ അറസ്റ്റില്‍
|
മുംബൈ: കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും മഹാരാഷ്ട്ര റോഡ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയുമായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് അറസ്റ്റില്‍. അശ്വജിത്തിനൊപ്പം സുഹൃത്ത് റോമില്‍ പട്ടേല്‍, ഡ്രൈവര്‍ സാഗര്‍ ഷെഡ്‌ഗെ എന്നിവരും പിടിയിലായി.
ഇന്നലെ രാത്രി 8.50നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച മഹീന്ദ്ര സ്‌കോര്‍പ്പിയോയും ലാന്‍ഡ്‌റോവറും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും മുംബൈ വെസ്റ്റ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. മഹാരാഷ്ട്ര റോഡ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത്തിനെതിരെ കാമുകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ പ്രിയ സിംഗ് ആണ് രംഗത്തെത്തിയത്.
താനും അശ്വജിത്തും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവച്ചിരുന്നുവെന്നുമാണ് പ്രിയയുടെ ആരോപണം. ക്രൂരമായി മര്‍ദിച്ചെന്നും കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നുമുള്ള പ്രിയാസിങ്ങിന്റെ ആരോപണം അശ്വജിത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ ആരോപണവുമായി പ്രിയാസിങ്ങ് വീണ്ടുമെത്തിയതോടെയാണ് ബിജെപി നേതാവിന്റെ മകന്‍ കുടുങ്ങിയത്.
അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ അക്കാര്യം നേരിട്ട് ചോദിച്ചു. എന്നാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേ ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും പ്രിയ പറഞ്ഞു.
സംഭവത്തില്‍ വലതുകാലിലെ മൂന്ന് എല്ലുകള്‍ക്കാണ് പൊട്ടലുണ്ടായത്. ഇതിന് ശസ്ത്രക്രിയ നടത്തി. തോള്‍ മുതല്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ശരീരം അനക്കാനും കഴിയാത്ത അവസ്ഥയിലായെന്നും പ്രിയ ആരോപിച്ചു.
സംഭവത്തിന് ശേഷം താനെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഉന്നത സമ്മര്‍ദത്തെ തുടര്‍ന്ന് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു.
Thane Police’s Special Investigation Team (SIT) on Sunday arrested the main accused, Maharashtra senior BJP Leader’s son Ashwajit Gaikwad and his two associates Romil Patil and Sagar Shedge in connection with the incident in which a woman, Priya Singh, was injured after Gaikwad allegedly tried to mow her down with his car in Thane.





