കഥാപാത്രങ്ങളില്‍ പരകായ പ്രവേശം നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന വിക്രമിന്റെ അഭിനയ മികവ് വീണ്ടും കൈയടി നേടുന്നു. (Thangalan review and audience response ) വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ തിയറ്ററുകളില്‍. മെല്‍ ഗിബ്‌സന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’ പോലുള്ള സിനിമകളെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം.
|
ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. വിക്രത്തിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. മാളവിക മോഹനും കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഒപ്പത്തിനൊപ്പമുണ്ട്. അതേസമയം സിനിമയുടെ ദൈര്‍ഘ്യവും നരേഷനും നെഗറ്റീവ് മാര്‍ക്കിടുന്നവരുണ്ട്. ജി.വി. പ്രകാശിന്റെ സംഗീതവും രഞ്ജിത്തിന്റെ മേക്കിങും സിനിമയുടെ വിജയ ഫോര്‍ഫുമലയാണ്.
ആദ്യ ഷോകളുടെ പ്രതികരണം തുടരുകയാണെങ്കില്‍ തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു വമ്പന്‍ സിനിമയാകും തങ്കലാന്‍ എന്നുറപ്പ്. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാന്‍ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. അടുത്ത തവണത്തെ ദേശീയ പുരസ്‌കാരം വിക്രം ‘തൂക്കു’മെന്നാണ് ആരാധകര്‍ പറയുന്നത്.
മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തില്‍. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്.
#Thangalaan First Half : 🏆🏆🥵🥵
Pure Goosebumps 🤯🔥Chiyaan Performace was so surprising , @gvprakash the Back Bone of the Film 🔥 , Visuals were really good.
Brilliant Making by @beemji
Snake Scene Gonna Be Talk of The Town “Ninnu Pesum”
A @chiyaan Sambvam 😎 pic.twitter.com/OtvnXQ1T67
— ѕує∂ αвυ (@ThalaSyed005) August 15, 2024
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെ.ജി.എഫ്-ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.
തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ആക്ഷന്‍ കൊറിയോഗ്രഫി സ്ടന്നെര്‍ സാം.
അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയം പറഞ്ഞ് പാ രഞ്ജിത്ത്
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാവാന്‍, അവരുടെ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ എന്നും ശ്രമിച്ചിട്ടുള്ളവയാണ് പാ രഞ്ജിത്ത് ചിത്രങ്ങള്‍. ആ സിനിമാ കണ്ണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് തങ്കലാന്‍.
എമര്‍ജന്‍സി; ഇന്ദിരാ ഗാന്ധിയുടെ വേഷത്തില്‍ തിളങ്ങി കങ്കണ
വേപ്പൂര്‍ എന്ന പിന്നാക്കവിഭാഗക്കാരായ ആളുകള്‍ താമസിക്കുന്ന പ്രദേശത്തുനിന്നാണ് കഥയുടെ തുടക്കം. ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനില്‍ക്കുന്ന സമയം. കൃഷി ചെയ്ത് വയര്‍ നിറയ്ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍. കര്‍ണാടകയിലെ ആനമല എന്ന പ്രദേശത്ത് വന്‍തോതില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്ന് കണ്ട് വേപ്പൂര്‍ ഗ്രാമനിവാസികളെ ബ്രിട്ടീഷുകാര്‍ സ്വര്‍ണം ഖനനം ചെയ്യാനായി കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് രാഷ്ട്രീയത്തിന്റെ നിറംകലര്‍ത്തി പാ രഞ്ജിത്ത് പറയുന്നത്.
ഫാന്റസിയും വിശ്വാസവും ആക്ഷനും പ്രണയവും ഒരേസമയം പറയുന്നുണ്ട് തങ്കലാന്‍. അതേസമയം പക്കാ ദളിത് രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുന്നുമുണ്ട് ഈ പാ രഞ്ജിത്ത് ചിത്രം. സ്വര്‍ണം തേടിയുള്ള യാത്രയില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ആദ്യം പോകുന്നവരില്‍ പ്രധാനിയാണ് തങ്കലാന്‍. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടന്ന് അധികാരവര്‍ഗത്തിന്റെ ആട്ടും തുപ്പുമേല്‍ക്കാനുള്ളതല്ല തന്റെ ജീവിതം എന്ന് കരുതുന്നയാളാണ് തങ്കലാന്‍. കുഴിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ ഒരംശമെങ്കിലും കിട്ടിയാല്‍ തന്റെയും കുടുംബത്തിന്റെയും ഭാവി രക്ഷപ്പെടുമെന്നും സമൂഹത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ഇയാള്‍ കരുതുന്നുണ്ട്. പക്ഷേ ആ യാത്രയില്‍ അയാള്‍ക്ക് നേരിടാനുള്ളതും നഷ്ടപ്പെടാനുള്ളതും രക്തത്തിന്റെ മണമുള്ള അനുഭവങ്ങളായിരുന്നു.
തങ്കലാനായി അതിഗംഭീര പ്രകടനമാണ് വിക്രം കാഴ്ചവെച്ചിരിക്കുന്നത്. ഇത്തരം പരീക്ഷണാത്മക വേഷങ്ങള്‍ ചെയ്യാന്‍ തന്നോളം മിടുക്ക് മറ്റാര്‍ക്കുമില്ല എന്ന് അടിവരയിടുന്നുണ്ട് വിക്രം.