
തൃക്കരിപ്പൂര്‍: തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇര്‍ഷാദു ത്വലബ ദര്‍സ് വാര്‍ഷികം ഇന്‍സിജാം-25 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. തങ്കയം ജുമാ മ്‌സ്ജിദില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എജി വാര്‍ഷികാഘോഷ പോസ്റ്റര്‍ പൗരപ്രമുഖന്‍ എം മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. മഹല്ല് ഭാരവാഹികള്‍, ഉസ്താദുമാര്‍ സംബന്ധിച്ചു.
![]() |
|
ഫെബ്രുവരി 10ന് രാത്രി 7 മണിക്ക് തങ്കയം ജുമാ മസ്ജിദ് പരിസരത്ത് കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ഉസ്താദ് റഹ്‌മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് ഹസന്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുംകൈ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. മറ്റു ഉലമാ- ഉമറാക്കളും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കും. അസര്‍ നമസ്‌കാരാനന്തരം മജ്‌ലിസുന്നൂറും ദര്‍സ്, ഹിഫ്‌ള് വിദ്യാര്‍ഥികളുടെ ബുര്‍ദ മജ്‌ലിസും നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.