26
Oct 2024
Thu
26 Oct 2024 Thu
50 paise post office

ചെന്നൈ: 50 പൈസ തിരികെ നല്‍കാത്തതിന് തമിഴ്‌നാട്ടിലെ പോസ്‌റ്റോഫീസ് നല്‍കേണ്ടി വന്ന പിഴ 15,000 രൂപ. (The balance of 50 paise was not paid; Post office ordered to pay Rs 15,000 compensation) ചെന്നൈ സ്വദേശിയായ ഉപഭോക്താവിന്റെ പരാതിയില്‍ കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് ശക്തമായ ഇടപെടല്‍ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 15,000 രൂപയാണ് തപാല്‍ വകുപ്പ് നല്‍കേണ്ടത്.

ALSO READ: 10 ലക്ഷം രൂപയും 50 പവനും കിട്ടിയിട്ടും മതിയായില്ല: സ്ത്രീധനപീഡനം, എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു

2023 ഡിസംബര്‍ 13ന് പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് രസീത് 29.50 രൂപ മാത്രമായിരുന്നുവെങ്കിലും 30 രൂപ പണമായി നല്‍കി. ബാക്കി 50 പൈസ ലഭിക്കാത്തതിനെ തുടര്‍ന്ന് യു.പി.ഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് തപാല്‍ ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയായിരുന്നു.

സോഫ്റ്റ്വെയര്‍ പ്രശ്നം കാരണം പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി ഈടാക്കിയ നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഇരുവശവും കേട്ട ശേഷം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പറഞ്ഞു.

പരാതിക്കാരന് അമ്പത് പൈസ തിരികെ നല്‍കാനും മാനസിക പീഡനം, അന്യായമായ വ്യാപാരം, സേവനത്തിലെ പോരായ്മ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നല്‍കാനും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഡി.ഒ.പിയോട് നിര്‍ദേശിച്ചു.