20
May 2023
Thu
20 May 2023 Thu

തിരുവനന്തപുരം: വെള്ളായണി കോളേജ് ഹോസ്റ്റലില്‍ സഹപാഠിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്. ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമെന്ന് പൊലീസ് പറയുന്നു. ഇന്‍ഡക്ഷന്‍ അടുപ്പില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ചൂടാക്കിയാണ് പൊള്ളിച്ചത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തലക്കടിച്ചും പരിക്കേല്‍പ്പിച്ചു. ലോഹിതക്കെതിരെ മാരകായുധം കൊണ്ട് ആക്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന വര്‍ഷ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഭവമുണ്ടായത്. പ്രതിയായ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചത്. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്. പൊള്ളലേറ്റ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കള്‍ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക