റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ”ദ ലൈറ്റ് സൗദി ഓണ്‍ലൈന്‍ ജൂനിയര്‍ റമദാന്‍ 2024” വിജയികളെ പ്രഖ്യാപിച്ചു. പുതു തലമുറയ്ക്ക് ഖുര്‍ആനിനെ അടുത്തറിയാന്‍ ‘അഅലാ മുതല്‍ നാസ് വരെയുള്ള സൂറത്തുകളുടെ’ അസ്സഅദി ഇംഗ്ലീഷ് തഫ്‌സീറിനെ ആസ്പദമാക്കി റമദാന്‍ 3 മുതല്‍ 26 വരെ ദിവസങ്ങള്‍ മത്സര പരീക്ഷകള്‍ നടന്നു.
|
നാട്ടില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി 600 പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. സല്‍മാന്‍ ആലപ്പുഴ, റാദിന്‍ ജുബൈല്‍, നെഹാന്‍ അബ്ദുല്‍ ഗഫൂര്‍ യാമ്പു എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അഫീഹ തെക്കില്‍ ജിദ്ദ, അഫ്ര സൗബീര്‍ കൊല്ലം, ഫാസിക്ക് നവാസ് ജിദ്ദ, ഹിബാന്‍ സി അരീക്കോട്, മന്‍ഹ മങ്കട, ഫാത്തിമ സഹ്ല റിയാദ്, ഹന ആഷിഖ് കോഴിക്കോട്, അമാന്‍ മുഹമ്മദ് കൊട്ടപ്പുറം, ഷെഹ്‌സ ഫാദിയ ജിദ്ദ, മുഹമ്മദ് റാസിന്‍ ജിദ്ദ, അഹ്‌മദ് ഐമന്‍ കൊട്ടപ്പുറം , ഷെസ അബ്ദുല്‍ ഗഫൂര്‍ യാമ്പു, മുഹമ്മദ് ഫരീദ് ദമ്മാം, റഫ എടപ്പറ്റ വണ്ടൂര്‍ എന്നിവര്‍ തുടര്‍ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
thelightjuniors.com എന്ന വെബ്‌സൈറ്റ് വഴി നടന്ന മത്സരങ്ങള്‍ സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളില്‍നിന്നുള്ള ‘വെളിച്ചം സൗദി ഓണ്‍ലൈന്‍’ കോഓഡിനേറ്റര്‍മാരും കണ്‍വീനര്‍മാരും നിയന്ത്രിച്ചു. ദ ലൈറ്റ് ജൂനിയേഴ്സ് പുതിയ പഠനപദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പഠന പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


