25
Aug 2024
Fri
25 Aug 2024 Fri
search for arjun

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു.(The search for Arjun has resumed in Shirur)  ഗംഗാവാലി പുഴയില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് തിരച്ചില്‍ നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിച്ചിലിനായി എന്‍ഡിആര്‍എഫ്, നാവികസേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന്റെ ഭാഗമാവും. ലോറി ഉയര്‍ത്തുന്നതിന് നാല് ക്രെയ്‌നുകളും മണ്ണ് മാറ്റുന്നതിന് ഡ്രഡ്ജറും സ്ഥലത്തെത്തിക്കുന്നുണ്ട്. ഗോവയില്‍ നിന്നാണ് ഡ്രഡ്ജര്‍ എത്തിക്കുക.

കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച നടന്ന തിരച്ചില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയെന്നിരിക്കെ അര്‍ജുന്റെ ലോറി സംബന്ധിച്ച് ഇന്ന് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം ഈശ്വര്‍ മാല്‍പെ നടത്തിയ തിരച്ചിലില്‍ ലോറിയുടെ ജാക്കിയും ട്രക്കില്‍ മരത്തടികള്‍ കെട്ടിയ കയറുകളും കണ്ടെത്തിയിരുന്നു. ഇത് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക സൂചന നല്‍കുന്നതാണ്. മണ്ണും ചെളിയും മരക്കമ്പുകളും അടിഞ്ഞു കൂടിക്കിടക്കുന്നത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നതായി ഈശ്വര്‍ മാല്‍പെ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക