ജിദ്ദ: സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരുടെ ശമ്പളം ബാങ്കു വഴി മാത്രം നല്‍കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. (The second phase of transferring salaries of domestic workers through banks has begun in Saudi Arabia.) മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ് ഫോം വഴി ഡിജിറ്റല്‍ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമാണ് ശമ്പളം കൈമാറേണ്ടത്.
|
ഹൗസ് ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവരുടെ ശമ്പളം കൃത്യസമയത് ലഭ്യമാകുമെന്ന് ഉറപ്പിക്കാനാണ് പദ്ധതി. പുതിയ കരാര്‍ വഴി ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജൂലൈ മുതല്‍ സേവനം ലഭിച്ചിരുന്നു.
തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. നാലില്‍ കൂടുതല്‍ ഗാര്‍ഹിക ജീവനക്കാരുള്ള തൊഴിലുടമകള്‍ ഇന്നു മുതല്‍ നിയമം നടപ്പിലാകും. മൂന്ന് തൊഴിലാളികളുള്ള ഉടമകള്‍ 2025 ജൂലൈ ഒന്നിനകവും, രണ്ട് തൊഴിലാളികളുള്ള ഉടമകള്‍ 2025 ഒക്ടോബര്‍ ഒന്നിനകവും പദ്ധതി നടപ്പാക്കണം.
2026 ജനുവരി ഒന്നോടെ സമ്പൂര്‍ണ്ണമായും പദ്ധതിക്കു കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. ഗാര്‍ഹിക തൊഴില്‍ മേഖല സുതാര്യമാക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കുന്നതിനും പരിഷ്‌കരണം സഹായകമാവുമെന്നാണു പ്രതീക്ഷിക്കുന്നത്.


