27
Aug 2024
Sun
27 Aug 2024 Sun
Wayanad landslide helping hand

ഇരിട്ടി: വീടുനിര്‍മാണത്തിനു മാറ്റിവച്ച സ്ഥലം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത സ്ഥലത്തെ കുടുംബത്തിന് വിട്ടുനല്‍കാന്‍ തയ്യാറായി അധ്യാപകന്‍.(The teacher released the land set aside for house construction to the disaster victims)  ചൂരല്‍മല അട്ടക്കാട്ടിലെ കുടിലില്‍ നിന്നു വനം വകുപ്പ് രക്ഷപെടുത്തിയ ആദിവാസി കുടുംബത്തിനു സ്ഥലം കൈമാറാനാണ് അധ്യാപകന്‍ സമ്മതപത്രം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലിഷ് അധ്യാപകന്‍ തോമസ് ദേവസ്യയാണ് ജന്മനാടായ നെല്ലിക്കാംപൊയിലിലെ സ്ഥലം കൈമാറാന്‍ സന്നദ്ധമായി എത്തിയത്.

ALSO READ: വയനാട് ദുരന്തം: 50 പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് ശോഭ ഗ്രൂപ്പ്

കൃഷ്ണന്റെയും കുടുംബത്തിന്റെയും ദയനീയ ചിത്രം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടാണ് തോമസ് ദേവസ്യ ഈ ത്യാഗത്തിന് ഒരുങ്ങിയത്. ഇസ്രായേലില്‍ നഴ്‌സായ ഭാര്യ അമ്പിളിയുമായി സംസാരിച്ചശേഷം ഉളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് പി.സി.ഷാജിയെയും പഞ്ചായത്തു പ്രസിഡന്റ് വയത്തൂര്‍ വില്ലേജ് ഓഫിസറെയും തീരുമാനം അറിയിക്കുകയായിരുന്നു.

ഉച്ചയോടെ പഞ്ചായത്ത് ഓഫിസില്‍ എത്തി സമ്മതപത്രം വില്ലേജ് ഓഫിസര്‍ എം.എസ്.വിനീദിനു കൈമാറി. കലക്ടറുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നു തോമസ് പറഞ്ഞു. സിനിമാ സംവിധായകനും എഴുത്തുകാരനുമാണു തോമസ്. മകന്‍ ആരിരംഗ്.