കോഴിക്കോട്: വിദേശത്തായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ പിടിയില്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ആറു പേരാണ് പിടിയിലായത്.
|
വിദേശത്തായിരുന്ന ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ഉടനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പേര്‍ ദുബയില്‍ നിന്നുമാണ് എത്തിയത്.
വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.
ALSO READ: പട്ടാപ്പകൽ നാലുലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ചുകടത്തിയ വിദ്യാർഥികൾ അറസ്റ്റിൽ
തുടര്‍ന്ന് നാദാപുരം പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് പ്രതികള്‍ ഒരുമിച്ച് നാട്ടിലെത്തി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല.
ഷിബിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണാകോടതി വെറുതെവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി പുനപരിശോധിച്ചിരിക്കുന്നത്.
കേസിലെ 17 പ്രതികളില്‍ ഒന്നുമുതല്‍ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടുപേരോടും ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിചാരണാകോടതിവിധി തിരുത്തിയത്. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.
2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


