24
Apr 2025
Mon
24 Apr 2025 Mon
TN Prathapan

തൃശൂര്‍: കേരളത്തിന് പുറത്ത് ക്രൈസ്തവരെ വംശഹത്യ നടത്താന്‍ നീക്കങ്ങള്‍ നടത്തുകയും കേരളത്തില്‍ സ്നേഹം കാണിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ കാപട്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. (TN Prathapan facebook post on church attack in Ahammedabad )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദില്‍ ഈസ്റ്റര്‍ ആഘോഷത്തില്‍ പള്ളിയില്‍ കയറി അതിക്രമം കാട്ടിയ ഏറ്റവും ഒടുവിലത്തെ സംഘ്പരിവാര്‍ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു തല്ലലും തലോടലും ഒരുമിച്ചുവേണ്ടെന്ന് ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

ALSO READ: ട്രെയിനിലെ ടോയ്‌ലറ്റില്‍വച്ച് പീഡിപ്പിച്ചെന്ന് പരാതി, ഭാര്യക്ക് മുന്നില്‍വച്ച് അറസ്റ്റ്, ഒടുവില്‍ പരാതി വ്യാജമെന്ന് യുവതി; കോട്ടയത്തെ ജോമോന്‍ ഏഴുവര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍

” ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍, ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും പച്ചക്ക് കത്തിച്ചു കൊന്ന ഭീകരനെ ‘നല്ല നടപ്പിന്’ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്. ആട്ടിന്‍ തോലിട്ട കഴുതപ്പുലികളാണ് ഇവിടുത്തെ സംഘ്പരിവാറുകാര്‍. അവസരം വന്നാല്‍ ബാബാ ബജ്രംഗി ആവാന്‍ നില്‍ക്കുന്ന മുന്നമാരാണ് ഇവര്‍. കരുതിയിരിക്കുക”- പ്രതാപന്‍ എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ വിശുദ്ധ ഈസ്റ്റര്‍ ദിനത്തില്‍, അഹമ്മദാബാദിലെ ഒരു ചര്‍ച്ചിലേക്ക് ഇടിച്ചുകയറി ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. മാരകായുധങ്ങളുമായി എത്തിയ ഭീകരര്‍ വര്‍ഗീയ മുദ്രാവാക്യങ്ങളുയര്‍ത്തി പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തുകയും വിശ്വാസികളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. വിശേഷ ദിവസങ്ങളില്‍ വിശ്വാസികളെ ആക്രമിച്ചും മതാചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും സംഘപരിവാര്‍ ഒരു നരകരാജ്യം നിര്‍മിക്കുകയാണ്. കേരളത്തിന് പുറത്ത് തലങ്ങും വിലങ്ങും ക്രൈസ്തവരെയും, സഭാ സ്ഥാപനങ്ങളെയും, വൈദികരെയും, കന്യാസ്ത്രീകളെയും ആക്രമിക്കുകയും വംശഹത്യക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന സംഘപരിവാര്‍ കേരളത്തില്‍ ക്രൈസ്തവരോട് സ്നേഹം അഭിനയിക്കുകയാണ്. ഈ കാപട്യം ഇതിനകം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍, ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും പച്ചക്ക് കത്തിച്ചു കൊന്ന ഭീകരനെ ‘നല്ല നടപ്പിന്’ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്. ആട്ടിന്‍ തോലിട്ട കഴുതപ്പുലികളാണ് ഇവിടുത്തെ സംഘ്പരിവാറുകാര്‍. അവസരം വന്നാല്‍ ബാബാ ബജ്രംഗി ആവാന്‍ നില്‍ക്കുന്ന മുന്നമാരാണ് ഇവര്‍. കരുതിയിരിക്കുക.