27
Jul 2024
Mon
27 Jul 2024 Mon
cyber crime fraud

കല്‍പ്പറ്റ: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ കുടുങ്ങിയ വയനാട്ടിലെ ഡോക്ടര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ.(Trap through video call; Doctor in Wayanad lost 5 lakh rupees)  ശനിയാഴ്ചയാണ് സിബിഐ ചമഞ്ഞ് തട്ടിപ്പ് സംഘം ചതിച്ചെന്ന ഡോക്ടറുടെ പരാതിയില്‍ വയനാട് സൈബര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ മയക്കുമരുന്നും വ്യാജ സിം കാര്‍ഡുകളും പാസ്പോര്‍ട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താല്‍ പാഴ്‌സല്‍ സിംഗപ്പൂരില്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും ജൂലൈ മൂന്നിന് ഫോണില്‍ വിളിച്ച് തട്ടിപ്പ് സംഘം ഡോക്ടറെ അറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നീട് പോലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്തായിരുന്നു ഭീഷണി. ഡോക്ടറുടെ ഉപയോഗിക്കാത്ത അക്കൗണ്ടിലേക്ക് 138 കോടി രൂപ അവയവക്കടത്ത് കേസിലെ പ്രതിയില്‍ നിന്നും കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഭയപ്പെടുത്തിയത്. എന്നാല്‍, ഡോക്ടറോട് വിശദമായി സംസാരിച്ച സംഘം നിങ്ങള്‍ നിരപരാധിയാണെന്ന് തോന്നുന്നതെന്നും കേസില്‍ നിന്നൊഴിവാകുന്നതിന് അക്കൗണ്ട് ലീഗലൈസേഷന്‍ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ വേണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. ലീഗലൈസേഷന്‍ പ്രോസസ് തീരുന്നത് വരെ ആരെയും ഫോണ്‍ ചെയ്യാനോ ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറാനോ പാടില്ലെന്നും പറഞ്ഞതായി ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ നിര്‍ദ്ദേശം അനുസരിച്ച ഡോക്ടര്‍ അഞ്ച് ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് അയക്കുകയും മണിക്കൂറുകളോളം റോഡില്‍ തന്നെ നില്‍ക്കുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമാകുന്നതും സ്റ്റേഷനില്‍ പരാതിയുമായി സമീപിക്കുന്നതും.