തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1,240 ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനം വിലക്കി ഒരിക്കലൂടെ ഉത്തരവ്. ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ ആർ.എസ്.എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താൻ അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല. ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
|
ആചാരങ്ങൾക്കും ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്രങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ക്ഷേത്രത്തിന്റെ സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് പുതിയ ഉത്തരവിലും പറയുന്നു.
ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് 2021 ഏപ്രിലിലും ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചും ക്ഷത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ ഇറക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





