
കൃഷ്ണന്‍ എരഞ്ഞിക്കല്‍
![]() |
|
കോഴിക്കോട്: മുതലക്കളം മൈതാനിയിലെ ദിനോസര്‍ശില്‍പങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരക്കൊമ്പ് മുറിച്ചുനീക്കാന്‍ കോര്‍പറേഷന്‍ തയ്യാറാകുന്നില്ലെന്ന് ദിനോസര്‍ ശില്‍പം നിര്‍മിച്ച ശില്‍പി ഗായകന്‍. മൈതാനിയിലെ നടപ്പാതയ്ക്ക് കുറുകെ ചരിഞ്ഞുനില്‍ക്കുന്ന മരത്തിന്റെ ഉണങ്ങിയ കൊമ്പ് ഒടിഞ്ഞുവീണാല്‍ ആളുകള്‍ക്ക് പരിക്ക് പറ്റുകയും തൊട്ടടുത്തുള്ള രണ്ട് ദിനോസര്‍ ശില്‍പങ്ങളും തകരുകയും ചെയ്യും.
1997ലാണ് ശില്‍പി ഗായകന്‍ കോര്‍പറേഷന്റെ അനുമതിയോടെ മുതലക്കുളം മൈതാനിയില്‍ ദിനോസര്‍ ശില്‍പ്പം നിര്‍മിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലടക്കം പാര്‍ക്കുകളിലും സ്‌കൂളുകള്‍ക്കു വേണ്ടിയും വ്യത്യസ്ത ശില്‍പങ്ങള്‍ ഗായകന്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
മുതലക്കുളം മൈതാനിയില്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും കൗതുകത്തോടെ വീക്ഷിക്കുന്ന ദിനോസര്‍ ശില്‍പം കോര്‍പറേഷന്റെ അശ്രദ്ധമൂലം നശിക്കുന്ന സാഹചര്യമുണ്ടാവുന്നത് വേദനാജനകമാണെന്ന് ശില്‍പി ഗായകന്‍ ന്യൂസ് ടാഗിനോട് പറഞ്ഞു. താമരശേരി സ്വദേശിയായ ഗായകന്റെ ഭാര്യ അമൃതാനന്ദമയി സ്‌കൂളിലെ അധ്യാപികയാണ്. ഏക മകന്‍ നിതിന്‍ ഗായകന്‍ വിദ്യാര്‍ഥിയാണ്. വ്യത്യസ്തമേഖലകളില്‍ കഴിവ് തെളിയിച്ച ഗായകന്‍ രക്ഷകന്‍ ഐപിഎസ്, ഒരിക്കല്‍ കൂടി എന്നീ രണ്ട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.