24
Dec 2025
Sat
24 Dec 2025 Sat
Donald Trump seen flanked by five to six women Epstein file

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് സ്വന്തമായി ഒരു ദ്വീപൊരുക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഉള്‍പ്പെട്ട 17 ഫോട്ടോകള്‍ പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, കോടീശ്വരന്‍ ബില്‍ ഗേറ്റ്‌സ് തുടങ്ങിയവരുടെ ഫോട്ടോകളാണ് അമേരിക്കന്‍ സെനറ്റിന്റെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതില്‍ മൂന്ന് ചിത്രങ്ങളാണ് ട്രംപിന്റേത്. ഒന്നില്‍ നിരവധി സ്ത്രീകള്‍ക്കൊപ്പം ട്രംപ് നില്‍ക്കുന്നതാണ്. മറ്റൊന്ന് ‘ട്രംപ് കോണ്ടം’ എന്ന് എഴുതി വിലയിട്ടതിനൊപ്പം ട്രംപിന്റെ ചിത്രത്തോടെയുള്ള കോണ്ടം കവറിന്റേതാണ്. എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്ന ഫോട്ടോയുമുണ്ട്.

TRUMP CONDOM

ബില്‍ ക്ലിന്റണ്‍ എപ്സ്റ്റീനും മറ്റു ചിലര്‍ക്കും ഒപ്പമുള്ള ഫോട്ടോയും പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ ട്രംപിന്റെ മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്‍ സ്റ്റീവ് ബാനര്‍, നടന്‍ വൂഡി അലന്‍, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവരുടെയും ഫോട്ടോകളുണ്ട്.

ALSO READ: സ്‌ട്രോങ് റൂമുകള്‍ തുറന്നു; തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മിനിറ്റുകള്‍ മാത്രം

എപ്സ്റ്റീന്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് കമ്മിറ്റി പറയുന്നു. ഇതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ തെളിയിക്കുന്ന രേഖകള്‍ പുറത്തുവരുമോ എന്ന കാര്യം വ്യക്തമല്ല. എപ്സ്റ്റീന്‍ കേസിലെ അതീവ രഹസ്യമായ രേഖകള്‍ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കന്‍ സെനറ്റ് നേരത്തെ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

സര്‍ക്കാരിനും തനിക്കും മറച്ചുവയ്ക്കാനൊന്നുമില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എപ്സ്റ്റീന്‍ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, എപ്‌സറ്റീന്‍ അറസ്റ്റിലാകുന്നതിന് മുമ്പേ തന്നെ താന്‍ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

പ്രമുഖ വ്യക്തികള്‍ക്കായി ലൈംഗിക പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടയാളാണ് ജെഫ്രി എപ്സ്റ്റീന്‍.

യുഎസ് വിര്‍ജിന്‍ ദ്വീപുകളായ ലിറ്റില്‍ സെന്റ് ജെയിംസ് 1998ലും ഗ്രേറ്റ് സെന്റ് ജെയിംസ് 2016ലും എപ്സ്റ്റീന്‍ വിലകൊടുത്ത് വാങ്ങിയിരുന്നു. ഈ ദ്വീപുകളിലാണ് ലോകത്തെ രാഷ്ട്രത്തലവന്‍മാര്‍ അടക്കമുള്ള പ്രമുഖര്‍ കൊച്ചുപെണ്‍കുട്ടികളെ ഉള്‍പ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് ആരോപണം.

2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസില്‍ എപ്സ്‌റ്റൈന്‍ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് 2019 ജൂലൈയില്‍ വീണ്ടും അറസ്റ്റിലായി. ജൂലൈ 24 ന്, എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.