കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി പുറത്തേക്ക് തള്ളിയിട്ടതോടെ മരിച്ച ടിടിഇ വിനോദ് പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ ആഴ്ച. കാത്തിരുന്ന് നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏഴാം നാൾ പിന്നിടുമ്പോളാണ് വിനോദിനെ മരണം തേടിയെത്തിയത്.വിനോദിന്റെ മരണം കുടുംബത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്.
|
അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിക്കുന്നത്. വിനോദിന്റെ ഉപജീവനമാർഗമായിരുന്നു ഈ ജോലി. അഭിനയ സ്വപ്നവും ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറുവേഷങ്ങളിലെത്തിയ വിനോദ് കരുത്തുള്ള ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. വളരെ ആഘോഷത്തോടെ നടത്തിയ ഗൃഹപ്രവേശനത്തിന് സഹപ്രവർത്തകരെല്ലാം എത്തിയിരുന്നു. സർവീസിലിരിക്കെ മരിച്ച അച്ചന്റെ ജോലിയാണ് വിനോദിന് ലഭിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത് അതിനിടെയാണ് ദാരുണ സംഭവം.
ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പറ്റ്ന എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി, ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടത്. പാളത്തിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറിയിറങ്ങി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





