22
May 2026
Fri
22 May 2026 Fri
two including 16 year old boy dies in accident in Erumely

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16കാരനടക്കം രണ്ട് മരണം. എരുമേലിയിലാണ് സംഭവം. ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തില്‍ ഷാജിയുടെ മകന്‍ റഹ്‌മത്തുല്ല(16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈല്‍ ആലക്കപ്പറമ്പില്‍ സുരേഷ് (38) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വെള്ളി വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. ഓട്ടോറിക്ഷ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് റഹ്‌മത്തുല്ല. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: ന്യുമോണിയ ബാധിച്ച യുവാവ് വിവാഹത്തലേന്ന് മരിച്ചു