|
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് ജയിലില്‍നിന്ന് പുറത്തിറങ്ങി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ജനുവരി മൂന്ന് വരെ ജാമ്യം നല്‍കി ഈ മാസം 18നാണ് കോടതി വിധി പറഞ്ഞത്. ജാമ്യം ലഭിച്ചു പത്താമത്തെ ദിവസം ആണ് അദ്ദേഹം ജയിലിൽ നിന്ന് ഇറങ്ങിയത്.
കേസുമായി ബന്ധമുള്ളവരെ കാണരുത്, വീട്ടുകാരെയും ബന്ധുക്കളെയും മാത്രമെ കാണാവൂ, കല്യാണവീട്ടിലോ സ്വന്തം വീട്ടിലോ മാത്രമെ കഴിയാവൂ, ജനുവരി മൂന്നിന് വൈകീട്ട് കീഴടങ്ങണം എന്നിവയായിരുന്നു ജാമ്യത്തിന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായി വച്ച വ്യവസ്ഥകള്‍.
CAA പ്രക്ഷകരെ ലക്ഷ്യം വച്ച് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ കലാപത്തില്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദും സര്‍ജീല്‍ ഇമാമും അടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ ഡൽഹി പോലിസ് അറസ്റ്റ്‌ചെയ്തത്. അതുമുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നേരത്തെ ഒരാഴ്ചത്തെ പരോള്‍ ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഇപ്പോഴാണ് നാലുവര്‍ഷത്തിനിടെ ഉമര്‍ ഖാലിദ് പുറംലോകം കാണുന്നത്.





