26
Dec 2024
Wed
26 Dec 2024 Wed
Rahul gandhi sambhal

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലില്‍ ആറ് മുസ്ലിം ചെറുപ്പക്കാരെ വെടിവച്ചു കൊന്ന ഷാഹി ജുമാ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് തടഞ്ഞു. (UP Police stops Rahul and Priyanka at the border; Traffic completely paralyzed) ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപുരിലാണ് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ രാഹുലിനെയും സംഘത്തെയും പോലീസ് തടഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാരിക്കേഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡുകള്‍ തള്ളി മാറ്റാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. യുപിയിലേക്കുള്ള എല്ലാ അതിര്‍ത്തി റോഡുകളിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് വാഹനങ്ങള്‍ റോഡിനു കുറുകേയിട്ട് പ്രവര്‍ത്തകരെ തടയാനും ശ്രമമുണ്ടായി. ഡല്‍ഹിമീററ്റ് റോഡ് ഭാഗികമായി അടച്ചു. യുപി അതിര്‍ത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും യുപിയിലെ കോണ്‍ഗ്രസ് എംപിമാരും സംഘത്തിലുണ്ട്.

Gazipur border

രാഹുല്‍ഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭല്‍ ഉറപ്പായും സന്ദര്‍ശിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. റോഡുകള്‍ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോണ്‍ഗ്രസിനെതിരെ ജനരോഷം ഉയര്‍ത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

യാത്ര റദ്ദാക്കണമെന്ന് പോലീസ് രാഹുലിനോട് അഭ്യര്‍ഥിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പുറത്തു നിന്നുള്ളവര്‍ ഇവിടേക്ക് എത്തുന്നതിന് നേരത്തേ തന്നെ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. ഇതു 10 വരെ തുടരും.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ സന്ദര്‍ശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷനല്‍ കമ്മിഷണറുടെ വാദം. കഴിഞ്ഞ ദിവസം ലീഗ് നേതാക്കളെയും സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞിരുന്നു.