|
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടനെയെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കേരളത്തിൽ എത്തുമ്പോൾ ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒരുക്കങ്ങൾ പൂർത്തിയാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശം നൽകി. ദക്ഷിണ റെയിൽവേ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കായിരിക്കും ട്രെയിൻ സർവീസ്. ഈ മാസം 25ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയില്‍ യുവം പരിപടിക്കായാണ് പ്രധാനമന്ത്രി എത്തുന്നത്. ഈ മാസം 25 ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.
ദക്ഷിണേന്ത്യയിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കാത്ത ഏകസംസ്ഥാനം കേരളമാണ്. കേരളത്തിലേക്ക് തൽക്കാലം വന്ദേഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞമാസം ലോക്‌സഭയിൽ മറുപടി നൽകിയിരുന്നു. കേരളത്തിന് മാത്രം വന്ദേ ഭാരത് നിഷേധിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. വന്ദേഭാരത് വന്നാലും യാത്രയ്ക്ക് വേഗം കൂടില്ല. പരമാവധി മണിക്കൂറിൽ 90 100 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ എന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്ചാർജ് നൽകേണ്ടി വരും. നിലവിലുള്ള പാതയിലൂടെ വന്ദേഭാരത് ഓടിച്ചാലും കേരളത്തിൽ പരമാവധി വേഗം 50 60 കി.മീ. ആയിരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.





