SDPIയുമായി സഖ്യമില്ല; മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് സിപിഎം ആണോ?; വിഡി സതീശന്‍
|
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി യാതൊരു സഖ്യവുമില്ലെന്നും തീവ്രവാദ നിലപാടുകളുള്ള ഒരു സംഘടനയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎം ആണ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണ്. ബിജെപിക്ക് രാജ്യത്ത് ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന് പലരും പിന്തുണ നല്‍കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന് പിന്തുണ നല്‍കുമ്പോള്‍ മതേതരവാദിയാകുന്നു, യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞാല്‍ തീവ്രവാദിയാകുന്നു. സിപിഎം ആണോ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സതീശന്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളത്തില്‍ പരിഹസിച്ചു.
ആര്‍എസ്എസ് നേതാക്കളുമായി ശ്രീ M ന്റെ നേതൃത്വത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാരാണ്. അതിന് പിന്നാലെ ശ്രീ എമ്മിന് നാലേക്കര്‍ പതിച്ചു നല്‍കി. സിപിഎം നേതാക്കളും ബിജെപി നേതാക്കളും തമ്മില്‍ ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പുണ്ടെന്നും സതീശന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചിരുന്നു.





