ദമ്മാം: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ പഠന പരീക്ഷയിലെ വിജയികളെ ആദരിച്ചു. ( Velicham ramadan dammam area winners felicitated )’വെളിച്ചം സൗദി ഖുര്‍ആന്‍ ഓണ്‍ലൈന്‍’ തുടര്‍ പഠന പദ്ധതിയുടെ ഭാഗമായി റമളാനില്‍ പ്രത്യേകമായി നടത്തിയ ‘വെളിച്ചം റമളാന്‍ ” പരീക്ഷയിലെ ദമ്മാം ഏരിയാ വിജയികളേയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഖുര്‍ആനിന്റെ ആഴത്തിലുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ആരംഭിച്ച ‘ദ ലൈറ്റ് ജൂനിയര്‍ ” ദമ്മാം ഏരിയാ വിജയികളേയുമാണ് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്.
|
സൗദി ദേശീയ തലത്തില്‍ ഏഴാം റാങ്കു കരസ്ഥമാക്കിയ സറീന കുട്ടിഹസ്സന്‍ ദമ്മാം ഏരിയയില്‍ ഒന്നാം റാങ്കിനര്‍ഹയായി. സൗദി ദേശീയ തലത്തില്‍ എട്ടാംറാങ്കു നേടിയ സമീറ റഫീഖ് , ഒമ്പതാം റാങ്കു നേടിയ ഷഹനാസ് അല്‍ത്വാഫ് എന്നിവര്‍ ദമ്മാം ഏരിയയിലെ രണ്ടും മൂന്നും റാങ്കുകള്‍ക്കുള്ള സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
മുഹ്‌സിന മുസമ്മില്‍, ഷാഹിദ സ്വാദിഖ്, അഫ്‌റ ഹാഷിം, തന്‍വി അന്‍ഷാദ്, മുജീബുറഹ്‌മാന്‍ കുഴിപ്പുറം, അസ്ഹര്‍ അലി നസറുദ്ധീന്‍, ഷംന വഹീദ് എന്നിവര്‍ യഥാക്രമം നാലു മുതല്‍ പത്ത് വരേ റാങ്കുകള്‍ക്കുള്ള സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ദ ലൈറ്റ് ജൂനിയര്‍ ഖുര്‍ആന്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ സൗദി ദേശീയ തലത്തില്‍ പതിനാറാം റാങ്ക് നേടിയ മുഹമ്മദ് ഫരീദ് ദമ്മാം ഏരിയയില്‍ ഒന്നാം റാങ്കിനുള്ള സമ്മാനം ഏറ്റുവാങ്ങി.
അര്‍ഷില്‍ അസീസ്, ആയിശ അബ്ദുല്‍ അസീസ് , ആയിശ നൗഷാദ്, ഷഫിന്‍ ഷിംലാല്‍, ബര്‍സ അന്‍സാര്‍, ആമിന നുസ്ഹ റിയാസ്, ഫസാന്‍ സമീര്‍, നായിഫ് മുഹമ്മദ്, റാസിന്‍, സുജൈദ് ഹുസൈന്‍, ആമിന നുമ റിയാസ്, തന്‍വീര്‍, റാഇദ് മുബഷിര്‍, സയാന്‍ ഷമീര്‍ എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ പതിനഞ്ചുവരെ സ്ഥാനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ഏറ്റുവാങ്ങി .
ഇഖ്ബാല്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി.
വെളിച്ചം ദമ്മാം കോഡിനേറ്റര്‍ അന്‍ഷാദ് കാവില്‍ സ്വാഗതം പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വഹീദുദ്ധീന്‍ അദ്യക്ഷത വഹിച്ചു. സെക്രട്ടറി നസ്‌റുള്ള അബ്ദുല്‍ കരീം നന്ദി പറഞ്ഞു.