25
Mar 2025
Tue
25 Mar 2025 Tue
afan venjaramoodu mass murder

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്. (Venjaramoodu mass murder: Second phase of evidence collection today)  അഫാനെ പിതൃസഹോദരന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 24നായിരുന്നു അഫാന്‍ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, കാമുകി ഫര്‍സാന എന്നിവരെയായിരുന്നു അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെയും അക്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, അഫാനെ കാണണമെന്ന് ചികിത്സയിലുള്ള മാതാവ് ഷെമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി.

ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.