16
Aug 2023
Thu
16 Aug 2023 Thu

റഷ്യന്‍ കൂലിപ്പട്ടാള തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടോ? ഇതുവരെ സ്ഥിരീകരണമില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോസ്‌കോ: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ പേരില്‍ പ്രിഗോഷിന്റെയും ഉള്‍പ്പെട്ടിരുന്നു. അതേസമയം, ഇവര്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സേന, മോസ്‌കോയുടെ വടക്ക് ട്വര്‍ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിഗോഷനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ഒന്‍പത് പേരും മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലെ പത്ത് യാത്രക്കാരില്‍ പ്രിഗോഷിന്റെ പേരുമുണ്ട്. ഈ സംഭവങ്ങളിലൊന്നും ഔധ്യോഗിക സ്ഥിരീകരണങ്ങളില്ല.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വിശ്വസ്തനായാണ് പ്രിഗോഷിന്‍ അറിയപ്പെട്ടിരുന്നത്. വ്യവസായിയായ പ്രിഗോഷിന്‍ 2014ലാണ് കൂല പട്ടാളമായ പിഎംസി വാഗ്‌നര്‍ (വാഗ്‌നര്‍ സൈന്യം) രൂപീകരിച്ചത്. വിദേശത്തെ സൈനിക നടപടികള്‍ക്ക് റഷ്യ ഈ കൂലപ്പട്ടാളത്തെയാണ് ഉപയോഗിക്കാറുള്ളത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ടു അര ലക്ഷം അംഗങ്ങളുള്ള സൈന്യമായി മാറി.

റഷ്യക്കു വേണ്ടി ഉക്രൈന്‍ യുദ്ധത്തില്‍ മുന്നില്‍ നിന്നു നയിച്ചത് വാഗ്‌നര്‍ സൈന്യമായിരുന്നു. എന്നാല്‍ പ്രിഗോഷിന്‍ ഒറ്റ ദിവസം കൊണ്ടു റഷ്യന്‍ നേതൃത്വത്തെ അമ്പരപ്പിച്ചു സായുധ കലാപത്തിനു ആഹ്വാനം ചെയ്തു. ഉക്രൈന്‍ യുദ്ധത്തിനിടെയുണ്ടായ ഈ അപ്രതീക്ഷിത സൈനിക അട്ടിമറി നീക്കത്തില്‍ റഷ്യന്‍ ഭരണകൂടം പകച്ചു. വന്‍ ചര്‍ച്ചകള്‍ക്കും പ്രിഗോഷിന്റെ മാറ്റം വഴി തുറന്നു. തലസ്ഥാനമായ മോസ്‌ക്കോയ്ക്ക് 200 കിലോമീറ്റര്‍ അരികെ വരെ വാഗ്‌നര്‍ സൈന്യം അന്ന് എത്തിയിരുന്നു. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ സൈനിക അട്ടിമറിയില്‍ നിന്നു പ്രിഗോഷിനും സംഘവും പിന്‍മാറുകയായിരുന്നു.