26
Apr 2025
Wed
26 Apr 2025 Wed
Waqf amendment bill introduced by Kiren Rijiju

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ഭേദഗതി ബില്ല് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അവതരിപ്പിച്ചു. വഖ്ഫ് ഭേദഗതിബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. ജെപിസിയില്‍ ബില്ലിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നതായി കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. 97 ലക്ഷം നിര്‍ദേശങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഭേദഗതിയെ എതിര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ബില്ലിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. ബില്ല് കേന്ദ്രം അടിച്ചേല്‍പ്പിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബില്‍ അംഗങ്ങള്‍ക്ക് നേരത്തേ നല്‍കിയില്ലെന്നും എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വഖ്ഫ് ഭേദഗതി ബില്ല് മുസ്ലിം വിരുദ്ധമാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ബില്ലിനെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) ചെയ്തത്. ജെപിസിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയോ, ഞങ്ങളുടെയോ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല.തങ്ങളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചെന്ന് അവകാശപ്പെടുന്ന എന്‍ഡിഎ ഘടകകക്ഷികള്‍, എന്താണ് ഭേദഗതി ചെയ്തതെന്ന് പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ALSO READ: Waqf Act Amendments | വഖ്ഫ് നിയമത്തിലെ ഭേദഗതി അംഗീകരിക്കില്ല; എതിര്‍ക്കും: മുസ്‌ലിം ലീഗ്