സംസ്ഥാനത്ത് അതീവ ചൂട് തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും അത്യുഷ്ണം അനുഭവപ്പെടും. സംസ്ഥാനത്താകെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
|
തൊഴില്‍ സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും അതിനാവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണെന്നും അതോറിറ്റി ബന്ധപ്പെട്ട വകുപ്പിന് നിര്ദേശം നല്കി.വ്യാപാര കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും വായുസഞ്ചാരം, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അതില്ലാത്ത ഇടങ്ങളില്‍ കടകളിലെ തൊഴിലാളികളുടെ ഉള്‍പ്പെടെ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
ഹോട്ടലുകളില്‍ അതിഥികളുമായി വന്ന ശേഷം കാത്തിരിക്കേണ്ടി വരുന്ന ടാക്‌സി തൊഴിലാളികള്‍ക്ക് ഹോട്ടലുകളില്‍ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കണം. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കണം.ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാര്‍ക്ക് റസ്റ്റോറന്റ്കളുടെ സമീപത്തായും തണലോട് കൂടിയ വിശ്രമ സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ക്ക് യൂനിഫോമില്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടമകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുമായി സഹകരിച്ചു മേല്‍ നടപടികളും മറ്റ് തൊഴില്‍ മേഖലകളിലും ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളാന്‍ നിര്‍ദേശിക്കുന്നു.
ALSO READ: കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു





