28
Aug 2024
Sat
28 Aug 2024 Sat
Wayanad landslide search for documents

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്.(Wayanad landslide death toll reaches 340; Fifth day of search for missing persons )  കാണാതായാവര്‍ക്കായി അഞ്ചാം ദിനവും തിരച്ചില്‍ തുടരുകയാണ്. ചാലിയാറിലും പരിശോധന തുടരും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരച്ചില്‍ കഴിഞ്ഞ ദിവസത്തേതു പോലെ ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃതദേഹവും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്മോര്‍ട്ടം നടത്തി. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, വയനാട്,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

യൂനുസിന്റെ പിതാവിന്റെ മൃതദേഹം ലഭിച്ചു
മുണ്ടക്കൈയിലെ യൂനിസിന്റെ പിതാവ് മൊയ്തീന്‍ കുട്ടിയുടെ മൃതദേഹം ചാലിയാറില്‍ നിന്നു ലഭിച്ചു. യൂനുസിന്റെ വീടിനു സമീപത്തായിരുന്നു ഇന്നലെ റഡാറില്‍ സിഗ്‌നല്‍ ലഭിച്ചതും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയതും.

ALSO READ:Pay for waynad| വയനാടിന് വമ്പൻ പ്രഖ്യാപനവുമായി ആസാദ് മൂപ്പൻ, നാലുകോടി രൂപ സംഭാവന, സൗജന്യ ചികിത്സയും

ഇന്നലെ വൈകുന്നേരത്തോടെ ജീവന്റെ സിഗ്‌നല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രിയിലും തുടര്‍ന്ന തെരച്ചില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് 9 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു. സിഗ്‌നല്‍ ലഭിച്ചിടത്ത് മനുഷ്യ സാന്നിധ്യമില്ലെന്ന് റഡാര്‍ വിദഗ്ധര്‍ വ്യക്തമാക്കി. തവളയുടെയോ ഇഴജന്തുക്കളുടെയോ സാന്നിധ്യമായിരിക്കാം സിഗ്നലിന് കാരണമെന്നും വിദഗ്ധന്‍ വിശദീകരിച്ചു.

ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന സിഗ്‌നല്‍ കിട്ടിയിടത്തെ സാധ്യത ലക്ഷത്തിലൊന്നാണെങ്കിലും ശ്രമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവര്‍ത്തനത്തില്‍ ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനു സംവിധാനം
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.

ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കന്‍ പോക്സ് എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.