25
Nov 2024
Fri
25 Nov 2024 Fri
wasim rizwi

ന്യൂഡല്‍ഹി: ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മത വിശ്വാസം സ്വീകരിച്ച ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി വീണ്ടും പേര് മാറ്റി. ഠാക്കൂര്‍ ജിതേന്ദ്ര നാരായണ്‍ സിങ് സെന്‍ഗര്‍ എന്നാണ് പുതിയ പേര്. മതം മാറിയ ഉടന്‍ ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന പേര് സ്വീകരിച്ചിരുന്നു. എന്നാല്‍, ആ പേര് അത്ര പോര എന്ന് തോന്നിയതിതിനാലാണത്രെ വീണ്ടും പേര് മാറ്റം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ഡിസംബര്‍ ആറിനാണ് വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചത്. മുസ്ലിംകള്‍ക്കെതിരേ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ജിതേന്ദ്ര നാരായണനിതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

ALSO READ: ജീവിത പങ്കാളിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി

മതംമാറി രണ്ടാഴ്ചക്കകം നടന്ന ഹരിദ്വാര്‍ ധര്‍മസന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഡിസംബര്‍ 17മുതല്‍ 19 വരെ നടന്ന ധര്‍മസന്‍സദില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വിവാദമായ പരിപാടിയില്‍ ജിതേന്ദ്രക്ക് പുറമേ ദസ്ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രചാരകനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചവാന്‍ തുടങ്ങി 10 പേര്‍ക്കെതിരെ ഹരിദ്വാറിലെ ജ്വാലപൂര്‍ പൊലീസ് കേസെടുത്തിരുന്നു