
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി അഷ്‌റഫ് കല്ലറയെയും ജനറല്‍ സെക്രട്ടറിമാരായി ആദില്‍ അബ്ദുല്‍ റഹിം, മെഹ്ബൂബ് ഖാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.(Welfare Party elects Thiruvananthapuram district office bearers) ട്രഷറര്‍ എന്‍.എം അന്‍സാരിയും വൈസ് പ്രസിഡന്റുമാരായി ഷാഹിദ ഹാറൂന്‍, മധു കല്ലറ എന്നിവരെയും സെക്രട്ടറിമാരായി സൈഫുദ്ദീന്‍, മനാഫ്.ഐ, ഫാത്തിമ നവാസ് എന്നിവരെയും തെരഞ്ഞെടുത്തു.
![]() |
|
ആരിഫ ബീവി, ജയരാജ് കുന്നംപാറ, നൗഫ ഹാബി, രഞ്ജിത ജയരാജ്, അനസ് ബഷീര്‍, ആരിഫ ബീവി, ബിലാല്‍, എം.കെ ഷാജഹാന്‍, അഡ്വ. അലി സവാദ്, ഗോപു തോന്നയ്ക്കല്‍, എച്ച്.എം സഫീര്‍, സക്കീര്‍ നേമം, ഷാജി അട്ടക്കുളങ്ങര, അബ്ദുല്‍ ഹലീം എന്നിവരാണ് മറ്റ് ജില്ല കമ്മിറ്റി അംഗങ്ങള്‍.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ്, സെക്രട്ടറിമാരായ പ്രേമ ജി.പിഷാരടി, ഡോ. അന്‍സാര്‍ അബൂബക്കര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.