22
Jun 2025
Tue
22 Jun 2025 Tue
Welfare party Nilambur

മലപ്പുറം: യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തേടിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. (Welfare party UDF support: Kunhalikkutty response) വെല്‍ഫെയര്‍ പാര്‍ട്ടി അവരുടെ ഇഷ്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആര് പിന്തുണപ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്. യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെല്‍ഫയര്‍പാര്‍ട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതൃത്വമാണ് പറയേണ്ടതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇക്കാര്യത്തിില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍പാട്ടിയുടെ യുഡിഎഫ് പിന്തുണ എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. ഇതിനു മുന്‍പും ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തതെന്നും എം.സ്വരാജ് പറഞ്ഞു.

ALSO READ: അമേരിക്കയിലെ ലോസാഞ്ചലസില്‍ സംഘര്‍ഷം രൂക്ഷം; നാഷനല്‍ ഗാര്‍ഡിന് പുറമേ 700 മറീനുകളെ ഇറക്കുന്നു; പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ പ്രതിഷേധക്കാര്‍

നിലമ്പൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

അതേസമയം, വര്‍ഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാം വര്‍ഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ അല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പിഡിപി പതിവ് പോലെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.