പാരിസ്: ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പിഎസ്ജിയില്‍ വരവേല്‍പ്പും ആദരവും നല്‍കുമ്പോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അവിടെ ല്ലായിരുന്നു. എംബാപ്പെയുടെ അസാനിധ്യം അന്നേ ചോദ്യ ചിഹ്നമായിരുന്നു. ടീമംഗങ്ങള്‍ എല്ലാം പിഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നിട്ടും എംബാപ്പെ എവിടെ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഇപ്പോഴാണ് താരം ആ ദിവസം എവിടെ എന്നായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്.
|
പാരിസിലെ ടൈം സ്‌ക്വയറില്‍ താരം ആഘോഷിക്കുകയായിരുന്നു. കൂട്ടിന് പിഎസ്ജിയിലെ സഹതാരവും മൊറോക്കോയുടെ സൂപ്പര്‍ താരവുമായ അശ്‌റഫ് ഹക്കീമിയും ഉണ്ടായിരുന്നു. ഇരുവരും പാരിസ് നഗരം ചുറ്റുന്ന തിരക്കിലായിരുന്നു. മാസ്‌ക്ക് ധരിച്ചതിനാല്‍ താരങ്ങളെ ആരും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം എംബാപ്പെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു.മെസ്സിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ചടങ്ങില്‍ നെയ്മര്‍ അടക്കമുള്ള മിക്ക താരങ്ങളും സന്നിഹതരായിരുന്നു.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ആയിരുന്നു അര്‍ജന്റീനയുടെ കിരീട നേട്ടം. മല്‍സരത്തില്‍ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു. നേരത്തെ തന്നെ മെസ്സിയും എംബാപ്പെയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. മല്‍സരത്തിനിടെയും പരിശീലനത്തിനിടെയും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലാത്ത ബന്ധമാണുള്ളത്.



