15
Jun 2024
Mon
15 Jun 2024 Mon
latest news 30 ബസ് എപ്പോള്‍ എത്തും? സീറ്റുണ്ടോ...? എല്ലാം അറിയാം KSRTCയുടെ ഈ ആപ്പ് വഴി; നമ്മുടെ KSRTC പൊളിയാണ്

ബസ് എപ്പോള്‍ എത്തും? സീറ്റുണ്ടോ…? എല്ലാം അറിയാം KSRTCയുടെ ഈ ആപ്പ് വഴി; നമ്മുടെ KSRTC പൊളിയാണ്

കൊല്ലം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഗടഞഠഇ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബസ് ഹൈടെക്ക് ആയിരിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ബസ്സിന്റെ ഷെഡ്യൂള്‍, സീറ്റ് വേക്കന്‍സി എന്നിവ അറിയാനുള്ള ആപ്പ് തയാറാക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ഇതുപ്രകാരം യാത്രക്കാര്‍ക്ക് ബസ് കാത്തുനിന്ന് മുഷിയേണ്ടിവരില്ല. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് സഹായിക്കും. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അടുത്തുവരുന്ന ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാം.

ജി.പി.എസ് അധിഷ്ഠിതമായി ഓരോ ആറ് സെക്കന്‍ഡിലും വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണംമുതല്‍ വേഗംവരെ കണ്‍ട്രോള്‍ റൂമില്‍ അറിയാനുള്ള സൗകര്യവും ഇതോടനുബന്ധിച്ച് ഉണ്ടാകും.

മെട്രോ ട്രെയിനുകളില്‍ ഉള്ളത് പോലെ യാത്രക്കാരെ ഓരോ പ്രധാന സ്റ്റോപ്പും ടെലിവിഷന്‍ മുഖാന്തരം അനൗണ്‍സ് ചെയ്ത് അറിയിക്കും. ടി.വിയില്‍ സ്ഥലം എഴുതിക്കാണിക്കും. ഇതിനായി എല്ലാ ബസിലും ഡിസ്‌പ്ലേ സജ്ജമാക്കും. ബസ് സ്റ്റേഷനുകളിലും കംപ്യൂട്ടര്‍ അധിഷ്ഠിത അനൗണ്‍സ്‌മെന്റ് വരും.

ടിക്കറ്റ് മെഷീനും നെറ്റ്‌വര്‍ക്ക് ശൃംഖലയുമടക്കം ചെയ്തുകൊടുക്കുന്നതിനായി ചില സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി കെ.എസ്.ആര്‍.ടി.സി ചര്‍ച്ചയിലാണ്. നിരക്ക് സംബന്ധിച്ച് ധാരണയായിട്ടില്ല. ഒരു ടിക്കറ്റിന് 15 പൈസ നിരക്കാണ് ഇപ്പോള്‍ കമ്പനി സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിനും മറ്റും ഈ നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO

പുതിയ സംവിധാനം വരുന്നതോടെ ബസുകള്‍ ഒരേ റൂട്ടില്‍ വരിവരിയായി പോകുന്നതും ഇല്ലാതാകും. ഇതിന്റെ ഭാഗമായി എല്ലാ ബസ് സ്റ്റേഷനുകളും പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിക്കും. ഇതിന് എം.എല്‍.എ.മാരുടെ ഫണ്ടില്‍നിന്ന് പണം സമാഹരിക്കുന്നതിന് നടപടികളും ആരംഭിച്ചു. നാലുമുതല്‍ ഏഴുവരെ കംപ്യൂട്ടര്‍ ഓരോ ഡിപ്പോയ്ക്കും നല്‍കും. കേന്ദ്രീകൃതമായി ഒന്നിച്ചായിരിക്കും ഇവ വാങ്ങുന്നത്.

ആപ്പ് അധിഷ്ഠിതമായി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു. ആപ്പിന്റെ ട്രയല്‍റണ്‍ നടക്കുന്നുണ്ട്. ഓരോ സമയത്തും എത്ര ടിക്കറ്റ് വിറ്റു, എത്ര കളക്ഷന്‍ ലഭിച്ചു, ഏതു ഡിപ്പോയാണ് കളക്ഷനില്‍ മുന്നില്‍ തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് മുന്‍കൂര്‍ പണമടച്ച് വാങ്ങാവുന്ന സ്മാര്‍ട്ട് കാര്‍ഡുകളും ഏര്‍പ്പെടുത്തും. ടിക്കറ്റെടുക്കാന്‍ ഇത് ബസിനുള്ളില്‍ സൈ്വപ്പ് ചെയ്യാം. എല്ലാ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാമെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

നേരത്തെ ബസുകളില്‍ യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയും കെഎസ്ആര്‍ടിസി തുടങ്ങിയിരുന്നു. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിലാണ് ഈ സൗകര്യം ഒരുക്കം. ഇതിനുള്ള പണം ഡിജിറ്റലായും നല്‍കാന്‍ കഴിയും.

When will bus arrive Know everything through this app of KSRTC