26
Jul 2025
Tue
26 Jul 2025 Tue
NAJEEB AHAMMED MOTHER

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. (Where is Najeeb, who disappeared after being beaten up by ABVP members? CBI ends investigation) കേസ് അവസാനിപ്പിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അംഗീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാമ്പസിലെ ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതാവുന്നത്. ഇതിന് തലേദിവസം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദിച്ചിരുന്നു.

ALSO READ: വിസ കിട്ടാതെ പാക്ക് നവദമ്പതികള്‍ ഇന്ത്യയിലേക്ക് നടന്നു; മരുഭൂമിയില്‍ വെള്ളംകിട്ടാതെ ദാഹിച്ചു മരിച്ചു

തുടര്‍ച്ചയായി അന്വേഷണം നടത്തിയിട്ടും നജീബിനെ കണ്ടെത്താനായില്ല എന്ന ക്ലോസര്‍ റിപ്പോര്‍ട്ടാണ് സിബിഐ റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 24 ലക്ഷത്തിലധികം രൂപ മുടക്കി നിരവധി പൊലീസുകാരുടെ സേവനത്തോടുകൂടിയാണ് അന്വേഷണം നടത്തിയതെന്ന് സിബിഐ അവകാശപ്പെട്ടു. നജീബിനെ മര്‍ദിച്ച ഒന്‍പത് എബിവിപി പ്രവര്‍ത്തകരുടെ ഫോണ്‍ ചണ്ഡീഗഡിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചിട്ടും തെളിവുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

2017ലാണ് ഡല്‍ഹി ഹൈക്കോടതി കേസ് സിബിഐക്ക് വിടുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നജീബ് അഹമ്മദിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. കേസ് അവസാനിപ്പിക്കാന്‍ സിബിഐ 2018ല്‍ അപേക്ഷ നല്‍കിയിരുന്നു. നജീബിന്റെ മാതാവ് നഫീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.