17
Oct 2024
Wed
17 Oct 2024 Wed
Hashem Safieddine

തെല്‍ അവീവ്: ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍. (Who is Hashem Safieddine, the Hezbollah official Israel says was killed?)  ഹസന്‍ നസ്‌റുല്ലയുടെ മരണത്തിന് പിന്നാലെ ഹിസ്ബുല്ലയുടെ മേധാവിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഹാഷിം സഫിയുദ്ദീന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ ആദ്യം നടന്ന ആക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്. ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തിലാണ് സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. അതേസമയം, ഇസ്രായേല്‍ അവകാശവാദത്തെക്കുറിച്ച് ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല.

സഫിയുദ്ദീനൊപ്പം ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ തലവന്‍ അലി ഹുസൈന്‍ ഹാസിമിയേയും കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

ALSO READ: പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ഹിസ്ബുല്ലയുടെ മുന്‍ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലയെ വധിച്ചതിന് ശേഷം ഇതാദ്യമായാണ് സംഘടനയുടെ മുതിര്‍ന്ന നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നത്.

ഹിസ്ബുല്ലയുടെ രാഷ്ട്രീയകാര്യസമിതിയുടെ തലവനാണ് സഫിയുദ്ദീന്‍. ഹിസ്ബുല്ലയുടെ മുന്‍ സെക്രട്ടറി ജനറലിന്റെ ബന്ധു കൂടിയാണ് അദ്ദേഹം.

ഇറാനിയന്‍ നഗരമായ ഖുമ്മില്‍ നിന്ന് മതവിദ്യഭ്യാസം പൂര്‍ത്തിയാക്കിയ സഫിയുദ്ദീന്‍ ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ്. അദ്ദേഹത്തിന്റെ മകന്‍ റിദ നേരത്തേ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ഖാസിം സുലൈമിനിയുടെ മകളെയാണ് വിവാഹം ചെയ്തത്.

സഫിയുദ്ദീന്‍ കൂടി കൊല്ലപ്പെട്ടതോടെ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹിസ്ബുല്ലയുടെ ഇനിയുള്ള മുതിര്‍ന്ന നേതാവ് നയീം ക്വാസേമാണ്. നിലവില്‍ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ക്വാസേം. നസ്‌റുല്ലയുടെ മരണത്തിന് ശേഷം ക്വാസേമാണ് ഹിസ്ബുല്ലയുടെ മുഖമായി ലബനാനില്‍ നിറഞ്ഞു നില്‍ക്കുന്നത്.