റിയാദ്: ഈ വര്‍ഷം സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടത് 101 വിദേശികള്‍.(Why Saudi Arabia Executed Over 100 Foreigners This Year) സൗദിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കാണിത്. 2023ലും 2022ലും വധിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ (34 വീതം) മൂന്നിരട്ടിയാണിത്.
|
ശിക്ഷ നടപ്പാക്കപ്പെട്ടതില്‍ ഭൂരിഭാഗവും മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ടാണ്. ഈ വര്‍ഷം ആകെ 92 പേരെയാണ് മയക്ക് മരുന്ന് കേസില്‍ വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഇതില്‍ 69 പേര്‍ വിദേശികളാണ്.
അതേസമയം, വധശിക്ഷ വലിയ തോതില്‍ വര്‍ധിക്കുന്നതില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തി. വിദേശികള്‍ പലപ്പോഴും ഇരകളാക്കപ്പെടുന്നതായി യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗല്‍ ഡയറക്ടര്‍ താഹ അല്‍ ഹാജി ആരോപിച്ചു. ഇവര്‍ വന്‍ മയക്ക് മരുന്ന് കടത്തുകാരുടെ കൈയില്‍ കരുവാക്കപ്പെടുന്നവരാണ്. അറസ്റ്റ് മുതല്‍ ശിക്ഷ നടപ്പാക്കുന്നതു വരെ ഇവര്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്താനികളാണ്, 21 പേര്‍. യമന്‍(20), സിറിയ(14), നൈജീരിയ(10), ഈജിപ്ത് (9), ജോര്‍ദാന്‍(8), എത്യോപ്യ(7) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഇന്ത്യ, സുദാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതമാണുള്ളത്. ശ്രീലങ്ക, എരിത്രിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വധശിക്ഷയ്ക്കിരയായി.


