25
Oct 2025
Wed
25 Oct 2025 Wed
woman and mother arrested for stealing new born baby from hospital

ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ എടുത്തുകൊണ്ടോടിയതിന് യുവതിയും അമ്മയും അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ് വാന്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. മിനിറ ബീബി, റിങ്കി ഖാത്തൂന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ആശുപത്രിയിലെത്തി 18 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് എടുത്തുകൊണ്ടോടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടര്‍ വാര്‍ഡില്‍ റൗണ്ട്‌സിനെത്തുന്ന സമയത്ത് കുഞ്ഞിനെയുമായി അമ്മ പുറത്തുവരികയായിരുന്നു. ഈ സമയം പ്രതികളും വാര്‍ഡിനു പുറത്തുള്ള വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. ഈ സമയം കുഞ്ഞിനെ അമ്മയില്‍ നിന്ന് മേടിച്ച പ്രതികള്‍ ഇവിടെ നിന്നോടിപ്പോവുകയായിരുന്നു.

കുഞ്ഞിന്റെ അമ്മ അലറിക്കരയുകയും പിന്നാലെ ഓടുകയും ചെയ്‌തെങ്കിലും പ്രതികളെ പിടിക്കാനായില്ല. പരാതി ലഭിച്ചതോടെ പോലീസ് കുഞ്ഞിനെ കണ്ടെത്താനുള്ള നീക്കം തുടങ്ങുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടതാണ് പ്രതികളെ അതിവേഗം പിടികൂടാന്‍ സഹായിച്ചത്.

പ്രതികള്‍ കുഞ്ഞിനെയുമായി തങ്ങളുടെ വാടകവീട്ടിലെത്തുകയും ഈ സമയം അയല്‍വാസികള്‍ക്ക് സംശയം തോന്നുകയും ചെയ്തു. ഇവര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനായില്ല. ഇതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് അമ്മയ്ക്കു കൈമാറി. കുഞ്ഞ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

ALSO READ: ബിആര്‍ ഷെട്ടി പെരും നുണയന്‍; എസ്ബിഐക്ക് 400 കോടി രൂപ നല്‍കണമെന്ന് ദുബൈ കോടതി