ബെംഗളുരു: ഐപിഎല്‍ ബെറ്റിങ്ങില്‍ ഭര്‍ത്താവിന് ഒരു കോടി രൂപ നഷ്ടമായതിനു പിന്നാലെ ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാര്‍ച്ച് 18നാണ് സംഭവം.(woman committed suicide after husband lost rupees 1 crore in ipl betting)
|
എന്‍ജിനീയറായ ദര്‍ശന്‍ ബാബുവിനാണ് ഐപിഎല്‍ ബെറ്റിങ്ങിലൂടെ ഒരു കോടിയിലേറെ നഷ്ടമായത്. ഇയാള്‍ വായ്പ വാങ്ങിയവരുടെ ശല്യം സഹിക്കവയ്യാതെയാണ് ദര്‍ശന്റെ 23കാരിയായ ഭാര്യ രഞ്ജിത ജീവനൊടുക്കിയത്. രഞ്ജിതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2021 മുതല്‍ ഇയാള്‍ ഐപിഎല്‍ ബെറ്റിങ്ങ് നടത്തിവരികയായിരുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയറായ ദര്‍ശന്റെ ദുശ്ശീലത്തിലൂടെ വലിയ സാമ്പത്തികബാധ്യതയിലേക്ക് കുടുംബം വീണു. ഒരുകോടി അമ്പതുലക്ഷത്തിലേറെ രൂപ വായ്പയെടുത്ത ദര്‍ശന്‍ ഒരു കോടി രൂപ തിരച്ചടയ്ക്കുകയുണ്ടായി. 84 ലക്ഷം രൂപ ഇനിയും തിരികെ കൊടുക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
2020ലാണ് ഇരുവരും വിവാഹിതരായത്. 2021ലാണ് രഞ്ജിത ഭര്‍ത്താവിന്റെ ഐപിഎല്‍ ബെറ്റിങ്ങിനെക്കുറിച്ചറിയുന്നതെന്ന് യുവതിയുടെ പിതാവ് വെങ്കടേഷ് പറഞ്ഞു. എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ദര്‍ശനെ ചിലര്‍ ബെറ്റിങ്ങിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും ഇവര്‍ പണം വായ്പ നല്‍കിയ ശേഷം ഈടായി ബ്ലാങ്ക് ചെക്ക് ഒപ്പിടുവിച്ചുവാങ്ങിയിരുന്നുവെന്നും വെങ്കടേഷ് പറഞ്ഞു. പണം നല്‍കിയവര്‍ ഇതു തിരികെ ചോദിച്ചു ശല്യം തുടങ്ങിയതോടെയാണ് രഞ്ജിത കടുംകൈ ചെയ്തത്. ദമ്പതികള്‍ക്ക് രണ്ടുവയസ്സുകാരനായ മകനുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





