22
Aug 2025
Fri
22 Aug 2025 Fri
woman arrested for killing lover by poisoning him

കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കിക്കൊന്ന യുവതി പിടിയില്‍. കോതമംഗലത്താണ് സംഭവം. ചേലാട് സ്വദേശിനിയായ അദീന ആണ് പിടിയിലായത്. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴം രാത്രിയാണ് യുവാവ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ കൂട്ടുകാരനോട് വെളിപ്പെടുത്തുകയായിരുന്നു. കൂട്ടുകാരനാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പുലര്‍ച്ചെ 12.20വരെ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്ന അന്‍സില്‍ ഇതിനുശേഷമാണ് കാമുകിയുടെ വീട്ടിലെത്തിയത്. അന്‍സില്‍ വിവാഹിതനാണെന്നും ഈ ബന്ധത്തില്‍ ഇയാള്‍ക്ക് മക്കളുണ്ടെന്നും പോലീസ് പറഞ്ഞു. ഏറെക്കാലമായി അന്‍സിലും പോലീസ് കസ്റ്റഡിയിലുള്ള യുവതിയും അടുപ്പത്തിലായിരുന്നു.

ALSO READ: ശമ്പളം 15000 രൂപ മാത്രം; ലോകായുക്ത റെയ്ഡില്‍ കണ്ടെത്തിയത് 30 കോടിയിലേറെ രൂപയുടെ സമ്പാദ്യം